മലയാളി നഴ്‌സിനെ സൗദിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

  മലയാളി നഴ്സിനെ സൗദി അറേബ്യയിൽ മരിച്ചനിലയിൽ കണ്ടെത്തി. റിയാദ്-ഖുറൈസ് റോഡിലെ അൽജസീറ ആശുപത്രിയിലെ നഴ്സായ ഇടുക്കി കുമളി ചാക്കുഴിയിൽ സൗമ്യ(33)യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഒന്നരവർഷമായി അൽജസീറ ആശുപത്രിയിലാണ് ജോലിചെയ്യുന്നത്.സൗമ്യയുടെ ഭർത്താവ് നോബിളും ഏക മകൻ ക്രിസ് നോബിൾ ജോസും നാട്ടിലാണ്. ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു

Read More