മലയാലപ്പുഴ ക്ഷേത്ര ഉത്സവം: സര്‍ക്കാര്‍തല ക്രമീകരണങ്ങളായി

  മലയാലപ്പുഴ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍ക്ക് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം രൂപം നല്‍കി. ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഉത്സവം മാര്‍ച്ച് രണ്ടു മുതല്‍ 12 വരെയാണ്. ഉത്സവം മികച്ച രീതിയില്‍ സംഘടിപ്പിക്കുന്നതിന് എല്ലാ വകുപ്പുകളുടെയും പൊതുജനങ്ങളുടെയും സഹകരണം ഉണ്ടാകണമെന്ന് എഡിഎം പറഞ്ഞു. ക്രമസമാധാനം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ പോലീസ് സ്വീകരിക്കണം. പൊങ്കാല ദിവസമായ മാര്‍ച്ച് രണ്ടിന് കൂടുതല്‍ വനിതാ പോലീസുകാരെ സേവനത്തിന് നിയോഗിക്കണം. മദ്യം, മയക്കുമരുന്ന്, പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും ഉപയോഗവും തടയുന്നതിന് എക്‌സൈസ് വകുപ്പ് ശക്തമായ നടപടി സ്വീകരിക്കണം. ആംബുലന്‍സ് ഉള്‍പ്പെടുന്ന മെഡിക്കല്‍ യൂണിറ്റിന്റെ സേവനം ക്ഷേത്ര പരിസരത്ത് ഉറപ്പാക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നടപടി സ്വീകരിക്കണം. ക്ഷേത്രപരിസരത്ത് ശുചീകരണത്തിനും താല്‍ക്കാലിക പാര്‍ക്കിംഗിന് സ്ഥലം കണ്ടെത്തുന്നതിനുമുള്ള നടപടികള്‍ പഞ്ചായത്ത് അധികാരികള്‍ സ്വീകരിക്കണം. ഉത്സവ സമയത്ത് കുടിവെള്ള…

Read More