konnivartha.com: മലയാലപ്പുഴ കുടുംബ ആരോഗ്യ കേന്ദ്രം അഞ്ചുമാസത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.7.62 കോടി രൂപ ചിലവിൽ ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്ന മലയാലപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തിയുടെ പുരോഗതി എം എൽ എ സന്ദർശിച്ചു വിലയിരുത്തി. വളരെ വേഗത്തിലാണ് ആശുപത്രി കെട്ടിടത്തിന്റെ നിർമാണ പ്രവർത്തികൾ പുരോഗമിക്കുന്നത്. നിലവിൽ കെട്ടിടത്തിലെ സ്ട്രക്ചർ വർക്കുകൾ പൂർത്തിയായി.റാമ്പിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്. പല പരിമിതി മൂലം വീർപ്പുമുട്ടിയിരുന്ന മലയാലപ്പുഴ കുടുംബാരോഗ്യ കേന്ദ്രം പുതിയ ആശുപത്രി കെട്ടിടം പൂർത്തിയാകുമ്പോൾ ജില്ലയിലെ മികച്ച കുടുംബആരോഗ്യ കേന്ദ്രങ്ങളിൽ ഒന്നായി മാറും. രണ്ട് നിലകളിലായി ആകെ 1454 ച.മീറ്റർ (15,645 ച.അടി) വിസ്തീർണ്ണമുള്ളആശുപത്രി കെട്ടിടം, ഫുട്ടിംഗ് ഫൗണ്ടേഷൻ-കോളം-ബീം-സ്ലാബ് എന്ന രീതിയിലുള്ള ഒരു പ്രബലിത കോൺക്രീറ്റ് (Reinforced Cement Concrete) ചട്ടക്കൂടിനുള്ളിൽ സിമന്റ്റ് കോൺക്രീറ്റ് ബ്ലോക്കുകൾ ഉപയോഗിച്ചുള്ള…
Read More