konnivartha.com: താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി ശ്വേത മേനോനെ തിരഞ്ഞെടുത്തു . ആദ്യമായാണ് ഒരു വനിത അമ്മ സംഘടനയുടെ പ്രസിഡന്റ് ആകുന്നത്.നടന്‍ ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേത മേനോൻ വിജയം നേടിയത്. കുക്കു പരമേശ്വരനാണ് ‘അമ്മ’യുടെ ജനറൽ സെക്രട്ടറി.ഉണ്ണി ശിവപാൽ ആണ് പുതിയ ട്രഷറാര്‍ .ജയൻ ചേർത്തലയും ലക്ഷ്മിപ്രിയയുമാണ് വൈസ് പ്രസിഡന്റ് .ജോയിന്റ് സെക്രട്ടറിയായി അൻസിബയേയും തിരഞ്ഞെടുത്തു. അമ്മയില്‍ അംഗങ്ങളായ 298 പേർ വോട്ടു രേഖപ്പെടുത്തി . സരയു മോഹൻ, അഞ്ജലി നായർ, ആശ അരവിന്ദ്, നീന കുറുപ്പ്, കൈലാഷ്, സന്തോഷ് കീഴാറ്റൂർ, ടിനി ടോം, ജോയ് മാത്യു,വിനു മോഹൻ, ഡോ. റോണി ഡേവിഡ് രാജ്, സിജോയ് വർഗീസ് എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ .
Read Moreടാഗ്: malayalam cinema
സുമതി വളവ് സൂപ്പർ ഹിറ്റിലേക്ക്
Konnivartha. Com :മൂന്നു ദിനങ്ങളിൽ 9.5 കോടി കളക്ഷൻ നേടി സുമതി വളവ്.ജാതി മത ഭേദമില്ലാതെ കുടുംബ പ്രേക്ഷകർ നൽകിയ വിജയം മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം അതെ ടീമൊരുക്കിയ ചിത്രം സുമതി വളവിലൂടെ വീണ്ടും ചരിത്രം കുറിക്കുന്നു. കളക്ഷനിൽ പത്തു കോടിയോടടുപ്പിച്ച് കളക്ഷനിലേക്ക് കുതിച്ചുയർന്ന് സുമതി വളവ് മാളികപ്പുറത്തിന്റെ ആദ്യ മൂന്നു ദിന കളക്ഷനുകൾ തകർത്തെറിയുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. മാളികപ്പുറത്തിനു ശേഷം അതേ ടീം ഒരുക്കുന്ന സുമതി വളവ് സൂപ്പർ ഹിറ്റിലേക്ക്. രണ്ടാം ദിനം കേരളത്തിൽ നിന്ന് മാത്രം രണ്ടു കൊടിയില്പരം കളക്ഷനും വേൾഡ് വൈഡ് ഒരു കൊടിയില്പരം രൂപയും കഴിഞ്ഞ ദിവസം നേടി. രണ്ടു ദിനം കൊണ്ട് അഞ്ചരക്കോടിയില്പരം ഗ്രോസ് കളക്ഷൻ വേൾഡ് വൈഡ് നേടിയ ചിത്രം സുമതി വളവ് കുട്ടികളുടെയും മുതിർന്നവരുടെയും പ്രിയ ചിത്രമായിമാറുന്നു. ദിനവും ഹൗസ്ഫുൾ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾക്ക്…
Read More“ഒരു സ്റ്റാർട്ട് അപ്പ് കഥ” യുടെ പൂജ ചോറ്റാനിക്കര ക്ഷേത്രത്തിൽ നടന്നു
konnivartha.com: മലയാളത്തിലെ യുവതാരങ്ങൾ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ഒരു സ്റ്റാർട്ട് അപ്പ് കഥ” യുടെ പൂജ ചോറ്റാനിക്കര ക്ഷേത്രത്തിൽ നടന്നു പ്രമുഖ നിർമ്മാതാക്കളായ സീ സ്റ്റുഡിയോസ്, ബീയിങ് യു സ്റ്റുഡിയോസ്, ട്രാവൻകൂർ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം “ഒരു സ്റ്റാർട്ട് അപ്പ് കഥ” യുടെ പൂജാ ചടങ്ങുകൾ ചോറ്റാനിക്കര ക്ഷേത്ര സന്നിധിയിൽ നടന്നു. ഹേമന്ത് രമേഷ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ യുവതാരങ്ങൾ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.ഹരീഷ് കുമാർ രചന നിർവഹിച്ച ചിത്രത്തിന്റെ കോ റൈറ്റർ സംവിധായകനായ ഹേമന്ത് രമേശാണ്. ചോറ്റാനിക്കര ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ പൂജ ചടങ്ങുകൾക്ക് ശേഷം ചിത്രത്തിന്റെ സ്ക്രിപ്റ്റ് സംവിധായകനു കൈമാറി. ചിത്രത്തിന്റെ ക്യാമറ സ്വിച്ച് ഓൺ കർമ്മം അഭിനേത്രി മുത്തുമണി നിർവഹിച്ചു. ആദ്യ ക്ലാപ്പ് നിർമ്മാതാവായ ബാദുഷ നിർവഹിച്ചു. സിനിമയിലെ താരങ്ങളുടെയും മറ്റു വിശിഷ്‌ടാതിഥികളുടെയും സാന്നിദ്ധ്യത്തിൽ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
Read More‘ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി’; ശ്രീ ഗോകുലം മൂവീസിന്‍റെ പുതിയ ചിത്രം
ഇത് ഒരു നിയോഗം : “ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി” , സംവിധാനം : എം. മോഹനൻ, നിർമ്മാണം ഗോകുലം ഗോപാലൻ, രചന: അഭിലാഷ് പിള്ളൈ konnivartha.com: മലയാള സിനിമയിൽ ഇന്നിതുവരെ കാണാത്ത കൂട്ടുകെട്ടിൽ പ്രേക്ഷകർക്കിഷ്ടപ്പെടുന്ന ഒരു ചിത്രത്തിന്റെ അനൗൺസ്മെന്റ് ഇതാ പ്രേക്ഷകരികിലേക്കു എത്തുകയാണ്. മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്റർ ഡിവോഷണൽ ഹിറ്റ് ഒരുക്കിയ അഭിലാഷ് പിള്ള രചനയിലും പ്രേക്ഷകരെ വെള്ളിത്തിത്തിരയിൽ സിനിമയോടൊപ്പം ആ യാത്രയിൽ കൂടെ കൂട്ടിനു കൊണ്ട് പോയ സംവിധായകൻ എം മോഹനനും ഇന്ത്യൻ സിനിമയിൽ മലയാളിക്ക് അഭിമാനിക്കാവുന്ന മികവുറ്റ സിനിമകൾ നൽകിയ മലയാളികളുടെ ഗോകുലം ഗോപാലനും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ചോറ്റാനിക്കര അമ്മയുടെ കഥയെ അവലംബമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റിൽ ” ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി ” എന്നാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചോറ്റാനിക്കര ലക്ഷ്മികുട്ടിയുടെ കോ പ്രൊഡ്യൂസേഴ്‌സ്…
Read Moreസിനിമാ നിർമ്മാണ രംഗത്തേക്ക് ചുവട് വച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള
konnivartha.com: സിനിമാ നിർമ്മാണ രംഗത്തേക്ക് ആദ്യമായി ചുവടുവയ്ക്കുകയാണ് പ്രശസ്ത തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. കൊച്ചിയിൽ നടന്ന പ്രൗഢ ഗംഭീരമായ ലോഞ്ചിൽ മേജർ രവി, എം മോഹനൻ,എം പത്മകുമാർ, മുകേഷ് ഇന്ദ്രൻസ്, അരുൺ ഗോപി തുടങ്ങിയവർ ചേർന്ന് അഭിലാഷ് പിള്ള വേൾഡ് ഓഫ് സിനിമാസിൻ്റെ ടൈറ്റിൽ പ്രകാശനം ചെയ്തു. മലയാള സിനിമയിലെ പ്രഗത്ഭ സംവിധായകരും പ്രശസ്ത താരങ്ങളും അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. ഉർവ്വശി,മഞ്ജു വാര്യർ, ഗിന്നസ് പക്രു,ടിനി ടോം,സൈജു കുറുപ്പ്,രഞ്ജിൻ രാജ്, വിഷ്ണു ശശിശങ്കർ, വിഷ്ണു വിനയ്,അഖിൽ മാരാർ, അനുശ്രീ ,ഭാമ, ഗോവിന്ദ് പത്മസൂര്യ,ഗോപിക,ദേവനന്ദ, ജസ്നിയ ജയദിഷ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. 13 വർഷത്തെ കാത്തിരിപ്പാണ് സഫലമായതെന്നും, സിനിമ സ്വപ്നം കണ്ട് വരുന്ന ഏതൊരാൾക്കും കൂടെ കൂടമെന്നും ചടങ്ങിനിടെ അഭിലാഷ് പിള്ള പറഞ്ഞു. മലയാളികളുടെ പ്രിയതാരം ഉർവശിയും മകൾ തേജാലക്ഷ്മിയും ഒന്നിക്കുന്ന പാബ്ലോ പാർട്ടി എന്ന് പേരിട്ടിരിക്കുന്ന…
Read Moreകുഞ്ചാക്കോ ബോബൻ ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടി നാളെ മുതൽ തിയേറ്ററുകളിൽ
konnivartha.com: ജീത്തു അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടി നാളെ മുതൽ തിയേറ്ററുകളിലേക്കെത്തും.നായാട്ട്, ഇരട്ട, ഇലവീഴാ പൂഞ്ചിറ പോലെ ഒരുപാടു നല്ല പോലീസ് സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച ഒരുപാടുപേർ ഉള്ള ഒരു ചിത്രമാണ് ഓഫീസർ ഓൺ ഡ്യൂട്ടിയെന്നും, മാർട്ടിൻ പ്രക്കാട്ട്,ഷാഹി കബീർ, റോബി രാജ് ഇവരൊക്കെ ജീത്തു അഷറഫുമായി ചേർന്ന് ഒരുക്കിയ ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തുമ്പോൾ ഇവർ മുൻപ് ചെയ്ത പോലീസ് സിനിമകളിൽ നിന്ന് വ്യത്യസ്തമാക്കാൻ ശ്രെമിച്ചിട്ടുണ്ടെന്നും ആ വിശ്വാസം തനിക്കുണ്ടെന്നും മുൻപുള്ള അവരുടെയും എന്റെയും സിനിമകൾക്ക് നൽകിയ വിശ്വാസ്യതയും സ്വീകാര്യതയും നൽകണമെന്നും നാളെ മുതൽ തിയേറ്ററിൽ ഓഫീസർ ഓൺ ഡ്യൂട്ടി കാണണമെന്നും കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയിൽ അഭിപ്രായപ്പെട്ടു. നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു അഷ്റഫാണ് സംവിധായകൻ. ‘ഇരട്ട‘ എന്ന…
Read Moreആഭ്യന്തര കുറ്റവാളി:ചിത്രം ഈദ് റിലീസായി തിയേറ്ററുകളിലേക്ക്
KONNIVARTHA.COM: ആഭ്യന്തര കുറ്റവാളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ആസിഫ് അലി നായകനായെത്തുന്ന ആഭ്യന്തര കുറ്റവാളി ഈദ് റിലീസായി തിയേറ്ററുകളിലേക്കെത്തും. ചിത്രത്തിന്റെ കഥ- തിരക്കഥ- സംവിധാനം നിർവഹിക്കുന്നത് സേതുനാഥ് പത്മകുമാർ ആണ്.നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാമാണ് ചിത്രം നിർമ്മിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ആഭ്യന്തര കുറ്റവാളിയുടെ ഓൾ ഇന്ത്യാ വിതരണം നിർവഹിക്കുന്നത്. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റർടെയിനർ ജോണറിലാണ് ആഭ്യന്തരകുറ്റവാളി ഒരുങ്ങുന്നത്. പുതുമുഖ താരം തുളസിയാണ് ചിത്രത്തിലെ നായിക. ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജോജി,വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, ശ്രേയാ രുക്മിണി, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് എന്നിവർ അവതരിപ്പിക്കുന്നു. ആഭ്യന്തര കുറ്റവാളിയുടെ അണിയറപ്രവർത്തകർ ഇവരാണ്. സിനിമാട്ടോഗ്രാഫർ: അജയ് ഡേവിഡ് കാച്ചപ്പള്ളി, എഡിറ്റർ:…
Read Moreനാട്യങ്ങൾ ഇല്ലാത്ത നടൻ:കോന്നിയൂരിന്‍റെ ബിനു
konnivartha.com:കോന്നിയൂര്‍ …ചരിത്രത്തിന്‍റെ സ്മൃതി പഥങ്ങളില്‍ രാജവംശത്തിന്‍റെ കഥ പറയുന്ന നാട് .കോന്നിയൂര്‍ എന്ന പേരിന് ഉടമകള്‍ അനേകം ഉണ്ട് . സാമൂഹിക സാംസ്കാരിക സാഹിത്യ മാധ്യമ രാഷ്ട്രീയ കലാ രംഗത്തും ചലച്ചിത്ര രംഗത്തും . പഴയ തലമുറയിലെ ഓര്‍മ്മയായ കോന്നിയൂര്‍ മീനാക്ഷിഅമ്മയില്‍ തുടങ്ങി പുതു തലമുറയില്‍ വരെ കോന്നി നാടിന്‍റെ ബന്ധം കാത്തു സൂക്ഷിക്കുന്നു . മുഖാ മുഖത്തില്‍ ഇന്ന് പരിചയപ്പെടുത്തുന്നു . ഇത് കോന്നി ബിനു .നാട്യങ്ങൾ ഇല്ലാത്ത നടന്‍ എന്ന് പറയാന്‍ കഴിയും .എളിമയുടെ പ്രതീകം . കടന്നു വന്ന വീഥികളില്‍ ആത്മാര്‍ഥ അര്‍പ്പണം . മലയാളം ചലച്ചിത്ര മേഖലയിലെ നവ താരം . ദേശം അരുവാപ്പുലം പൊന്തന്‍ പ്ലാക്കല്‍ . അരുവാപ്പുലം ദേശത്തിനും പ്രത്യേകത ഉണ്ട് .നൂറ്റാണ്ട് ചരിതം ഉണ്ട് . കലാരംഗത്ത് ശോഭിച്ച അനേക ആളുകളും ഉണ്ട് .അരുവാപ്പുലത്ത് ഉദയം…
Read Moreമൺമറഞ്ഞ ചലച്ചിത്രപ്രതിഭകൾക്ക് ‘ഓർമ്മപ്പൂക്കൾ’
konnivartha.com: പത്തനംതിട്ട : ജില്ല രൂപീകരണ ദിനമായ നവംബർ ഒന്നിന് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ സിനിമരംഗത്ത് നിന്ന് വിടവാങ്ങിയ ജില്ലയിൽ നിന്നുള്ള കലാകാരൻമാരെ അനുസ്മരിക്കുന്ന ” ഓർമ്മപ്പൂക്കൾ ” സംഘടിപ്പിക്കുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല ചെയർമാൻ സലിം പി. ചാക്കോയും , ജനറൽ കൺവീനർ പി. സക്കീർ ശാന്തിയും അറിയിച്ചു . നവംബർ ഒന്നിന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുന്നിലാണ് ” ഓർമ്മപ്പൂക്കൾ സംഘടിപ്പിക്കുന്നത് .’വേഗവരയുടെയും, ഓർമ്മയുടെയും ലോകവിസ്മയം ‘ഡോ. ജിതേഷ്ജി ” സ്മരണാഞ്ജലി ” ഉദ്ഘാടനം ചെയ്യും .ജില്ലയുടെ പിതാവ് കെ.കെ. നായരെ അഡ്വ. ഷബീർ അഹമ്മദ് അനുസ്മരിച്ചു കൊണ്ടാണ് ” ഓർമ്മപ്പൂക്കൾ ” തുടങ്ങുന്നത്. ഓമല്ലൂർ ചെല്ലമ്മ ,അടൂർ ഭാസി , എം.ജി. സോമൻ ,പ്രതാപചന്ദ്രൻ ,കവിയൂർ രേണുക , അടൂർ…
Read Moreക്യാപ്റ്റൻ രാജു അഞ്ചാമത് പുരസ്കാരം നടൻ ജയറാം ഏറ്റുവാങ്ങി
konnivartha.com: പ്രേക്ഷക മനസിൽ എന്നും ജീവിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ക്യാപ്റ്റൻ രാജുവിന് കഴിഞ്ഞതായി പ്രശസ്ത സിനിമ നിർമ്മാതാവ് കെ.ടി. കുഞ്ഞുമോൻ പറഞ്ഞു. സിനിമ പ്രേക്ഷക കൂട്ടായ്മയുടെ അഞ്ചാമത് ക്യാപ്റ്റൻ രാജു പുരസ്കാരം ചെന്നൈ – വടപളനി ഹോട്ടൽ ആദിത്യ ഇൻ്റർനാഷണലിൽ നടന്ന ചടങ്ങിൽ നടൻ ജയറാമിന് നൽകിസംസാരിക്കുകയായിരുന്നു അദ്ദേഹം .നടൻ ജയറാം മറുപടി പ്രസംഗം നടത്തി . സിനിമ പ്രേക്ഷക കൂട്ടായ്മ ക്യാപ്റ്റൻ രാജു പുരസ്കാര സമിതി സെക്രട്ടറി സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ആദിത്യ ഹോട്ടൽ സി.ഇ.ഓ കൃഷ്ണകുമാർ മേനോനും ,സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല കൺവീനർ പി. സക്കീർ ശാന്തിയും പ്രശസ്തി പത്രം നടൻ ജയറാമിന് നൽകി . തമിഴ് – മലയാളം സിനിമകളുടെ പി.ആർ. സി.കെ. അജയ്കുമാർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു .ആദിത്യ ഹോട്ടൽ സി.ഇ. ഓ കൃഷ്ണകുമാർ മേനോൻ…
Read More