മലബാര്‍ വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 29/02/2024 )

മാധ്യമ പ്രവർത്തക ഷാർഗി ഗംഗാധറിന് ആദരവ് മാഹി:വനിതാദിനാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. മാഹി ഗവ. എൽ. പി സ്കൂളിൽ സംഘടിപ്പിച്ച പരിപാടി മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു. മാഹി പോലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട് അധ്യക്ഷത വഹിച്ചു. മാഹി ചീഫ് എജുക്കേഷണൽ ഓഫീസർ എം എം തനൂജ മുഖ്യഭാഷണം നടത്തി. മാഹി മേഖലയിലെ ഏക വനിതാ മാധ്യമപ്രവർത്തകയും വീഡിയോഗ്രാഫറുമായ ഷാർഗി ഗംഗാധറിനെ ചടങ്ങിൽ പൊന്നാടയണിയിച്ചും ക്യാഷ് അവാർഡ് നൽകിയും ആദരിച്ചു. തുടർന്ന് വിവിധ മത്സരയിനങ്ങളിലെ വിജയികൾക്ക് സമ്മാനവിതരണം നടത്തി. ഈ മാസം 25 മുതൽ മാർച്ച് 8 വരെ നടക്കുന്ന ആഘോഷത്തിന്റെ ഭാഗമായി വനിതകൾക്ക് കലാകായിക മത്സരങ്ങളും പോഷകാഹാരമത്സരങ്ങളും സംഘടിപ്പിച്ചു പെരിങ്ങാടിയിൽ ആരോഗ്യ ഉപകേന്ദ്രത്തിന് തറക്കല്ലിട്ടു ന്യൂമാഹി: മുൻ പഞ്ചായത്ത് അംഗം എസ്.കെ. മുഹമ്മദിന്റെ സ്മരണക്കായി എം.എൽ.എ ഫണ്ടിൽ നിന്നും 93.20…

Read More