konnivartha.com : സംസ്ഥാന റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ ഭൂസര്‍വേയുടെ ഭാഗമായി നടത്തുന്ന ഡിജിറ്റല്‍ സര്‍വേ ജനസൗഹൃദപരമായ പ്രക്രിയയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഓമല്ലൂര്‍ വില്ലേജില്‍ ആരംഭിക്കുന്ന ഡിജിറ്റല്‍ സര്‍വേയ്ക്ക് മുന്‍പായി സര്‍വേ ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കുമായി ഓമല്ലൂര്‍ പഞ്ചായത്ത് ഹാളില്‍ നടത്തിയ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് പത്തനംതിട്ട, കൊല്ലം ജില്ലകളിലായാണ് ആദ്യഘട്ട ഡിജിറ്റല്‍ സര്‍വേ ആരംഭിക്കുന്നത്. ജില്ലയില്‍ റാന്നി, കോന്നി, കോഴഞ്ചേരി താലൂക്കുകളിലായി 12 വില്ലേജുകളിലാണ് സര്‍വേ നടപ്പാകുന്നത്. റാന്നി താലൂക്കിലെ അത്തിക്കയം, ചേത്തക്കല്‍, പെരുനാട്, കോന്നിയില്‍ വള്ളിക്കോട്, മൈലപ്ര, ചിറ്റാര്‍, കോന്നിതാഴം, തണ്ണിത്തോട്, കോഴഞ്ചേരിയില്‍ ഓമല്ലൂര്‍, കോഴഞ്ചേരി ചെന്നീര്‍ക്കര, ഇലന്തൂര്‍ എന്നീ വില്ലേജുകളിലാണ് സര്‍വേ നടത്തുക. കോഴഞ്ചേരി താലൂക്കിലെ ഓമല്ലൂര്‍, ഇലന്തൂര്‍ എന്നീ വില്ലേജുകളില്‍ ഡ്രോണ്‍ സര്‍വേയാണ് നടക്കുക. സര്‍വേ പൂര്‍ത്തീകരണത്തിനു ശേഷം ഭൂരേഖകള്‍…
Read More