പ്രധാന വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 12/06/2025 )

◾ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കൊപ്പം 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും നാളെ മുതല്‍ ജൂണ്‍ 15 വരെ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ◾ ദേശീയപാത 66-ലെ വിള്ളലുമായി ബന്ധപ്പെട്ട് കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനേയും കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച ഹൈവേ എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്റ്സിനേയും രണ്ടുവര്‍ഷത്തേക്ക് വിലക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. കമ്പനി 85 കോടിയുടെ നിര്‍മാണം അധികമായി നടത്തണമെന്നും റോഡ് പുതുക്കിപ്പണിയുന്നതിന് കമ്പനിയില്‍നിന്ന് പൂര്‍ണ്ണമായ നഷ്ടപരിഹാരം ഈടാക്കുമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. ◾ കേരള പുറങ്കടലില്‍ തീപിടുത്തമുണ്ടായ വാന്‍ഹായ് 503 കപ്പലിനെ നിയന്ത്രണ വിധേയമാക്കിയതായി വിവരം. കപ്പലില്‍ വടം കെട്ടി ടഗ് ബോട്ടുമായി ബന്ധിപ്പിച്ചെന്ന…

Read More