പ്രധാന വാര്‍ത്തകള്‍/വിശേഷങ്ങള്‍ ( 02/06/2025 )

  ◾സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷത്തിന് ഇന്ന് തുടക്കമാകും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ കലവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ജില്ലാ തല പ്രവേശനോല്‍സവം മന്ത്രിമാര്‍ ഉദ്ഘാടനം ചെയ്യും. അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ ജൂണ്‍ 10 നകം പുറത്തിറക്കും. സമഗ്ര ഗുണമേന്‍മ പദ്ധതി നടപ്പാക്കുമെന്നും സമഗ്ര ഗുണമേന്‍മ വര്‍ഷമായി ആചരിക്കുമെന്നും വി ശിവന്‍ കുട്ടി പറഞ്ഞു. സാമൂഹ്യ ബോധ്യം വളര്‍ത്തുന്ന 10 വിഷയങ്ങളായിരിക്കും ആദ്യം രണ്ടാഴ്ച പഠിപ്പിക്കുക. ലഹരി തടയുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പഠന വിഷയമാക്കും. ഹയര്‍ സെക്കന്‍ഡറി പാഠ്യ പദ്ധതി പരിഷ്‌കരണം ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. രണ്ടരലക്ഷത്തോളം കുട്ടികള്‍ ഇത്തവണ ഒന്നാംക്ലാസിലെത്തുമെന്നാണ് പ്രതീക്ഷ. ◾ നിലമ്പൂരിലെ ഇടതു മുന്നണി സ്ഥാനാര്‍ഥി എം സ്വരാജും ബിജെപി സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ച മോഹന്‍ ജോര്‍ജും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍…

Read More