konnivartha.com/ പത്തനംതിട്ട: മണ്ഡലകാലം ആരംഭിച്ചതുമുതൽ ശബരിമല തീർത്ഥാടകർക്കായി യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് പ്രവർത്തിക്കുന്ന യൂത്ത് ഹെൽപ്പ് ഡസ്ക്കിന്റെ പ്രവർത്തനങ്ങളിൽ മഹിളാ കോൺഗ്രസ് പ്രവർത്തകരും ഭാഗമായി. ഡിസ്ട്രിക്റ്റ് ട്രാൻസ്പോർട്ട് ഓഫീസർ തോമസ് മാത്യൂ,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട, മഹിളാ കോൺഗ്രസ് നേതാക്കളായ മോനി വർഗീസ്,മിനിവിൽസൺ,തുളസിഭായ്,റെജിബഷീർ,ഹെൽപ്പ് ഡസ്ക് കോ-ഓർഡിനേറ്റർമാരായ അസ്ലം.കെ.അനൂപ്, കാർത്തിക് മുരിംഗമംഗലം, അഖിൽ സന്തോഷ്,റോബിൻ വലിയന്തി,അജ്മൽ അലി എന്നിവർ നേതൃത്വം നൽകി
Read More