നിരാശ്രയരായ മനുഷ്യർക്ക് താമസിക്കാൻ വാസസ്ഥലം നിർമ്മിച്ചു നൽകി

konnivartha.com: ആർഭാട വിവാഹ കാലത്ത് വേറിട്ട മാതൃകയാവുകയാണ് തിങ്കളാഴ്ച അടൂരിൽ നടന്ന ഒരു വിവാഹം. മകൾക്ക് സ്വർണ്ണാഭരണങ്ങൾ വാങ്ങാൻ കരുതി വച്ച പണം അനാഥമന്ദിരമായ അടൂർ പള്ളിക്കലിൽ പ്രവർത്തിക്കുന്ന മഹാത്മ ജനസേവന കേന്ദ്രത്തിൽ കഴിയുന്ന നിരാശ്രയരായ മനുഷ്യർക്ക് താമസിക്കാൻ ഒരു വാസസ്ഥലം തന്നെ നിർമ്മിച്ചു നൽകിയിരിക്കുകയാണ് മാതാപിതാക്കൾ. അടൂർ എം.ജി.റോഡിൽ കണിയാംപറമ്പിൽ സി.സുരേഷ് ബാബു,സിനി വിശ്വനാഥ് എന്നിവരുടെ മകൾ മാളവികയുടെ വിവാഹത്തിനോടനുബന്ധിച്ചാണ് കെട്ടിടം നിർമ്മിച്ചു നൽകിയത്. എറണാകുളം കാഞ്ഞിരമറ്റം മാരിത്താഴത്ത് കാരിക്കത്തടത്തിൽ കെ.കെ.സുരേഷ് ബാബുവിൻ്റേയും ബിനുവിൻ്റേയും മകൻ അക്ഷയ് ആയിരുന്നു വരൻ. സി.സുരേഷ് ബാബുവിൻ്റെ അച്ഛൻ പി.ചെല്ലപ്പൻ,സിനി വിശ്വനാഥൻ്റെ അച്ഛൻ എൻ.വിശ്വനാഥൻ എന്നിവരുടെ സ്മരണയ്ക്കായിട്ടാണ് 1800 സ്ക്വയർ ഫീറ്റ് വലുപ്പമുള്ള ഈ പുതിയ കെട്ടിടം നിർമ്മിച്ചു നൽകിയത്. മാധ്യമ പ്രവർത്തക കൂടിയായ മകൾ മാളവികയാണ് തൻ്റെ വിവാഹത്തിന് സ്വർണം വേണ്ട എന്ന തീരുമാനം ആദ്യം അറിയിച്ചതെന്ന് സുരേഷ്…

Read More