konnivartha.com : മഹാരാഷ്ട്രയില്‍ മാസ്‌ക് ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. വ്യക്തികള്‍ക്ക് ആവശ്യമെങ്കില്‍ ഉപയോഗിക്കുന്നതില്‍ തടസമില്ല. കൊവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ആള്‍ക്കൂട്ട നിയന്ത്രണം ഒഴിവാക്കാനും ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. കൊവിഡ് കേസുകളുടെ എണ്ണം ഗണ്യമായ കുറഞ്ഞതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്തെ കൊറോണ സ്ഥിതിഗതികള്‍ വിലയിരുത്താനും, നിയന്ത്രണങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ഇന്ന് മന്ത്രിസഭാ യോഗം ചേര്‍ന്നിരുന്നു. ഇതിലാണ് നിന്ത്രണങ്ങള്‍ പൂര്‍ണമായും എടുത്ത് കളയാന്‍ തീരുമാനിച്ചത്. സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്റെ പിന്തുണയോടെയാണ് തീരുമാനം. ശനിയാഴ്ച മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് പാര്‍പ്പിട മന്ത്രി ജിതേന്ദ്ര അവ്ഹാദ് ഷരേദ് പറഞ്ഞു. All COVID restrictions to be lifted in Maharashtra from April 2, mask not mandatory Maharashtra Health Minister Rajesh…
Read More