ഇന്ത്യ പ്രസ് ക്ലബ്‌ : പുരസ്ക്കാരങ്ങള്‍ക്ക് നോമിനേഷനുകള്‍ ക്ഷണിക്കുന്നു

  konnivartha.com/ന്യൂയോർക്ക്: രണ്ടു പതിറ്റാണ്ടിന്‍റെ നിറവിൽ പത്തു ചാപ്റ്ററുകളുമായി നൂറിലധികം അംഗങ്ങളുടെ പിന്തുണയോടെ മാധ്യമരംഗത്തു നിരവധി സംഭാവനകൾ നൽകി മുന്നേറുന്ന വടക്കേ അമേരിക്കയിലെ മലയാളി മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക മാധ്യമരംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് നല്‍കുന്ന മാധ്യമശ്രീ, മാധ്യമരത്‌ന പുരസ്‌കാരങ്ങള്‍ക്ക് നോമിനേഷനുകള്‍ ക്ഷണിക്കുന്നു. ഈ പുരസ്‌കാര ചടങ്ങുകൾ 2024 ജനുവരി പത്തു വെള്ളിയാഴ്ച അഞ്ചു മണിക്ക് കൊച്ചിയിലെ ഗോകുലം കൺവൻഷൻ സെന്ററിലാണ് നടക്കുന്നത്. സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യും. കേരളത്തിൽ നിരവധി വർഷങ്ങളായി നടത്തി വരുന്ന ഈ മാധ്യമ അവാർഡ് ദാന ചടങ്ങ് മാധ്യമ രംഗത്തെ തന്നെ ഏറ്റവും വലിയ പുരസ്‌കാര രാവായിരിക്കും. മാധ്യമശ്രീ പുരസ്‌കാര ജേതാവിന് ഒരു ലക്ഷം രൂപയും പ്രശംസാഫലകവും, മാധ്യമരത്‌ന പുരസ്‌കാര ജേതാവിന് 50,000 രൂപയും പ്രശംസാ ഫലകവും ലഭിക്കും.…

Read More