കേരളത്തിൽ ‘താമര’ വിരിയും : സംസ്കാരം എന്നത് ആധ്യാത്മികതയുമായി ചേർന്നുനിൽക്കുന്നതാണ്: പ്രധാനമന്ത്രി നരേന്ദ്രമോദി konnivartha.com: കേരളത്തില്‍ താമര വിരിയുമെന്നും കേരളത്തിന്റെ സംസ്കാരം എന്നത് ആധ്യാത്മികതയുമായി ചേർന്നുനിൽക്കുന്നതാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പത്തനംതിട്ടയില്‍ പറഞ്ഞു .എൽഡിഎഫിനെയും യുഡിഎഫിനെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പത്തനംതിട്ടയിലെ പൊതുസമ്മേളന വേദിയിലെത്തിയ അദ്ദേഹം സിപിഎമ്മിനെയും കോൺഗ്രസിനെയും നിശിതമായി വിമർശിച്ചു. കേരളത്തിൽ അധികാരത്തിനായി മാത്രം പ്രവർത്തിക്കുന്ന രാഷ്ട്രീയ കക്ഷികളാണുള്ളതെന്നും ഇവർ ജനങ്ങൾക്കുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ, കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും വിശ്വാസത്തെ തകർക്കാനുള്ള ശ്രമത്തിലാണ്.ഇവരുടെ രാഷട്രീയം സമൂഹത്തെ ഭിന്നിപ്പിക്കലാണ്. അക്രമ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരാണ് ഇവർ. എൽഡിഎഫും യുഡിഎഫും കേരളത്തിൽ പരസ്പരം ഏറ്റുമുട്ടുന്നതായി അഭിനയിക്കുകയാണ്.ഡൽഹിയിലെത്തിയാൽ ഇവർ തോളോടുതോൾ ചേരും.ഇരുകൂട്ടരും ചേർന്ന് കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണ്. ഒരിക്കൽ പുറത്താക്കപ്പെട്ടാൽ പിന്നീട് ആ സംസ്ഥാനത്തെ ജനതയ്ക്ക് കോൺഗ്രസിനെയും കമ്മ്യൂണിസ്റ്റ് പാർട്ടിയെയും വേണ്ട. അയൽ…
Read More