ദുബായില്‍ മലയാളിക്ക് ആറുകോടിയുടെ ലോട്ടറി അടിച്ചു

  കൊച്ചിപാലക്കുന്ന് കരിപ്പോടി സ്വദേശിയായ ദുബായ് പ്രവാസി ശ്രീരാമത്തില്‍ പി.കെ.വിജയ്‌റാമിനാണ് ആറുകോടിയുടെ (3.6 ദശലക്ഷം യു.എ.ഇ. ദിര്‍ഹം) ലോട്ടറി അടിച്ചത്. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ലേനര്‍ ലോട്ടറി നറുക്കെടുപ്പിലാണ് വിജയ്‌റാമിനെ ഭാഗ്യം കടാക്ഷിച്ചത്. നാട്ടിലേക്ക് വരുംവഴിയാണ് ദുബായ് വിമാനത്താവളത്തില്‍ നിന്ന് ലോട്ടറി എടുത്തത്. അവധി കഴിഞ്ഞ് മടങ്ങിയ അദ്ദേഹത്തിന് കഴിഞ്ഞ ദിവസമാണ് സമ്മാനം അടിച്ചത്. ദുബായിലെ അല്‍ഫുത്തൈം കരിലെന്‍ കമ്പനിയില്‍ എന്‍ജിനീയറാണ് വിജയ്‌റാം. 245 സീരീസിലെ 2294 നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

Read More