എംസിഎംസി പ്രവര്ത്തനം ആരംഭിച്ചു ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മീഡിയ സര്ട്ടിഫിക്കേഷന് ആന്ഡ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി) ഓഫീസിന്റെയും ഇലക്ഷന് മീഡിയ സെല്ലിന്റെയും ഉദ്ഘാടനം വരണാധികാരി കൂടിയായ ജില്ലാ കളക്ടര് എസ്. പ്രേം കൃഷ്ണന് നിര്വഹിച്ചു. കളക്ടറേറ്റിലെ ജില്ലാ ഇന്ഫര്മേഷന് ഓഫീസിലാണ് എം.സി.എം.സി സജ്ജമാക്കിയിട്ടുള്ളത്. ഇലക്ട്രോണിക്-ഓണ്ലൈന് മാധ്യമങ്ങളില് നല്കുന്ന പരസ്യങ്ങള്ക്ക് അംഗീകാരം നല്കുന്നതിനും പണമോ പാരിതോഷികമോ സ്വീകരിച്ച് നല്കുന്ന വാര്ത്തകള് നിരീക്ഷിക്കുന്നതിനുമായുള്ള സംവിധാനമാണിത്. മാധ്യമ നിരീക്ഷണത്തിനും പരസ്യങ്ങളുടെ സാക്ഷ്യപ്പെടുത്തലിനുമായി വിപുലമായ സജ്ജീകരണങ്ങള് ഒരുക്കിയിട്ടുണ്ട്. ജില്ലാ ഇന്ഫര്മേഷന് ഓഫീസിലെയും റവന്യു വകുപ്പിലെയും ഉദ്യോഗസ്ഥരും ജേര്ണലിസം വിദ്യാര്ഥികളുമടങ്ങുന്ന സംഘമാണ് പ്രവര്ത്തിക്കുക. ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര് എസ്. പ്രേം കൃഷ്ണന് അധ്യക്ഷനും ജില്ലാ ഇന്ഫര്മേഷന് ഓഫീസര് എസ്. സന്തോഷ് കുമാര് മെമ്പര് സെക്രട്ടറിയുമായ കമ്മറ്റിയില് അഡീഷണല് ജില്ലാ മജിസ്ട്രേറ്റ് ജി സുരേഷ് ബാബു, പത്തനംതിട്ട പ്രസ് ക്ലബ് പ്രസിഡന്റ് സജിത്ത് പരമേശ്വരന്,…
Read More