ലോക്‌സഭാ തെരഞ്ഞെടുപ്പ് : പത്തനംതിട്ടയിലെ പ്രധാന അറിയിപ്പുകള്‍ ( 10/04/2024 )

  തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി അറിയിച്ച് പൊതുനിരീക്ഷകന്‍ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ നിയമാനുസൃതമായാണ് നടക്കുന്നതെന്ന് തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ അരുണ്‍ കുമാര്‍ കേംഭവി ഐഎഎസ് വിലയിരുത്തി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സ്ഥാനാര്‍ഥികളുമായി നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. ഏഴ് മണ്ഡലങ്ങളും സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. സൂക്ഷ്മ പരിശോധനയിലുള്‍പ്പെടെ സ്ഥാനാര്‍ഥി നിര്‍ണയ പ്രക്രിയകള്‍ നിരീക്ഷിച്ചു. മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നുണ്ടെന്നും അദേഹം പറഞ്ഞു. യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പദ്മചന്ദ്രകുറുപ്പ്, സ്ഥാനാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചെലവ് പരിശോധന 12, 18, 23 തീയതികളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ ചെലവ് സംബന്ധിച്ച വിവരങ്ങള്‍ പരിശോധിക്കുമെന്ന് ജില്ലാ ചെലവ് നിരീക്ഷകന്‍ കമലേഷ് കുമാര്‍ മീണാ ഐആര്‍എസ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സ്ഥാനാര്‍ഥികളുമായി നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. ഈ മാസം 12, 18, 23…

Read More