ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കും: ജില്ലാ പോലീസ് മേധാവി

  സമ്പൂര്‍ണ ലോക്ക് ഡൗണിലെ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനി അറിയിച്ചു. കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍, പ്രതിരോധത്തിന്റെ ഭാഗമെന്നോണം ആളുകള്‍ പരമാവധി വീടുകളില്‍ തന്നെ തങ്ങണമെന്നും അവശ്യസാധനങ്ങള്‍ വാങ്ങുന്നതിന് വീട്ടിലെ ഒരംഗം പുറത്തുപോയി വരണമെന്നും കോവിഡ് പ്രോട്ടോകോള്‍ മാനദണ്ഡങ്ങള്‍ ലംഘിക്കാന്‍ ശ്രമിക്കരുതെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനും അവശ്യസേവനങ്ങള്‍ ലഭ്യമാക്കുന്നതിനും ആര്‍ക്കും തടസമില്ല. അതേസമയം ജില്ലയില്‍ ബാരിക്കേഡുകള്‍ വച്ചുള്ള പരിശോധന പോലീസ് ശക്തമാക്കി. ഒരു തരത്തിലുമുള്ള ലംഘനങ്ങളും അനുവദിക്കില്ല. ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 2005 ലെ ദുരന്ത നിവാരണ നിയമം, 2020 ലെ പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സ്, ഇന്ത്യന്‍ പീനല്‍ കോഡ് എന്നീ നിയമങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസെടുക്കുന്നത് തുടരും. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട ഉത്തരവിലെ നിബന്ധനകളില്‍ പറയും പ്രകാരമുള്ള അവശ്യസേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങളും…

Read More