ലോക്ക്ഡൗണ്‍: നിര്‍ദേശങ്ങള്‍ പാലിക്കണം കോന്നി വാര്‍ത്ത ഡോട്ട് കോം : മഴയും തണുത്ത അന്തരീക്ഷവും കൊറോണ വൈറസിന് അനുകൂല സാഹചര്യമാകയാല്‍, രോഗവ്യാപനം വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ പോലീസ് മേധാവി ആര്. നിശാന്തിനി പറഞ്ഞു. നിയന്ത്രണങ്ങളില്‍ ചില ഇളവുകളോടെ ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ പോലീസ് പരിശോധന കാര്യക്ഷമമായി തുടരും. ലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കും. പ്ലംബിംഗ്, ഇലക്ട്രിക്കല്‍ സാധനങ്ങള്‍ അടക്കമുള്ള നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 11 മുതല്‍ വൈകിട്ട് ആറു വരെ തുറക്കാനും, റബര്‍ സംഭരണ കേന്ദ്രങ്ങള്‍ തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയത് ഉള്‍പ്പെടെ ഇളവുകള്‍ക്ക് അനുസരിച്ചുള്ള കാര്യങ്ങള്‍ ഉറപ്പുവരുത്തുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. അനാവശ്യ കാര്യങ്ങള്‍ക്കായി പുറത്തിറങ്ങി കറങ്ങി നടക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടി തുടരും. കഴിഞ്ഞ മൂന്നു ദിവസമായി ലോക്ക്ഡൗണ്‍ ലംഘനങ്ങള്‍ക്ക് ജില്ലയില്‍ 199…
Read More