മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍തൂക്കം നല്‍കണമെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന നിര്‍മ്മല ഗ്രാമം, നിര്‍മ്മല നഗരം, നിര്‍മ്മല ജില്ല പദ്ധതി നിര്‍വഹണയുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ അധ്യക്ഷന്മാര്‍ പങ്കെടുത്ത ജില്ലാതല ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാം ജീവിക്കുന്ന സമൂഹം വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ ആവശ്യമാണ്. മാലിന്യ സംസ്‌കരണത്തിന്റെ ആവശ്യകതയെ കുറിച്ച് സമൂഹത്തിന് ബോധ്യം വരുത്തണം. മാലിന്യസംസ്‌കരണം ആരംഭിക്കേണ്ടത് നമ്മുടെ വീട്ടില്‍ നിന്നാവണമെന്ന് വിദ്യാര്‍ഥികളെ ബോധവാന്മാരാക്കണം. പദ്ധതികള്‍ നടപ്പാക്കാന്‍ ആവശ്യം കൃത്യമായ ബോധവല്‍ക്കരണമാണെന്ന് നാം മറക്കരുത്. ആവശ്യമെങ്കില്‍ ഇത്തരം പദ്ധതികളുടെ നടത്തിപ്പിനായി നേതൃത്വം മുന്നിട്ടിറങ്ങണം. നമ്മുടെ കമ്പോളങ്ങള്‍, പൊതുഇടങ്ങള്‍ ഇവയൊക്കെ വൃത്തിയായി പരിപാലിക്കപ്പെടണം. ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സൊസൈറ്റിയാക്കണമെന്നും ഇവര്‍ ശേഖരിക്കുന്ന വസ്തുക്കള്‍ എന്തിനൊക്കെ ഉപയോഗിക്കുന്നു…
Read More