പത്തനംതിട്ടയില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യങ്ങളൊരുക്കാന്‍ പ്രാദേശിക ഇടപെടലുകള്‍ അനിവാര്യം കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യങ്ങളൊരുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രാദേശിക ഇടപെടലുകള്‍ അനിവാര്യമാണെന്ന് ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലയിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ വിലയിരുത്തുന്നതിന് ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും എം.എല്‍.എമാര്‍ കുട്ടികള്‍ക്ക് പഠന സാമഗ്രികള്‍ എത്തിച്ചുനല്‍കുന്നതിന് പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ട്. ഇതോടൊപ്പംതന്നെ സ്പോണ്‍സര്‍ഷിപ്പിലൂടെയും മറ്റും കുട്ടികള്‍ക്കു സഹായമെത്തിക്കാന്‍ മറ്റുള്ളവരും മുന്നോട്ട് വരണമെന്നും മന്ത്രി പറഞ്ഞു. സഹകരണ ബാങ്കുകള്‍വഴി പഠന സാമഗ്രികള്‍ വാങ്ങുന്നതിനു വിദ്യാതരംഗിണി എന്ന പേരില്‍ പതിനായിരം രൂപവരെ പലിശരഹിത വായ്പയായി കുട്ടികള്‍ക്കു ലഭിക്കും. ഇതുപ്രകാരം ജില്ലയില്‍ 2601 അപേക്ഷകള്‍ ലഭിച്ചതില്‍ 1577 പേര്‍ക്ക് വായ്പ നല്‍കാനായെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍…
Read More