തദ്ദേശ സ്വയംഭരണ സ്ഥാപനം പൊതുതെരഞ്ഞെടുപ്പ് :നവംബർ 14 ന് വിജ്ഞാപനമിറക്കും: ഡിസംബർ 9, 11 തീയതികളിൽ രണ്ട് ഘട്ടമായി പോളിംഗ്, വോട്ടെണ്ണൽ 13 ന് konnivartha.com; സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ പ്രഖ്യാപിച്ചു. ഡിസംബർ 9, 11 തിയതികളിൽ രണ്ടുഘട്ടമായാണ് പോളിംഗ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഡിസംബർ 9 നും തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഡിസംബർ 11 നും രാവിലെ 7 മുതൽ വൈകുന്നേരം 6 വരെ പോളിംഗ് നടക്കും. ഡിസംബർ 13 നാണ് വോട്ടെണ്ണലെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിൽ കമ്മീഷണർ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ നവംബർ 14 ന് വിജ്ഞാപനമിറക്കും. അന്നു തന്നെ വരണാധികാരി പുറപ്പെടുവിക്കുന്ന തെരഞ്ഞെടുപ്പ് പരസ്യപ്പെടുത്തലുണ്ടാകും.…
Read More