തദ്ദേശ പൊതു തെരഞ്ഞെടുപ്പ് വിവരങ്ങള്‍ തത്സമയം അറിയിച്ചും നിരീക്ഷിച്ചും കളക്ടറേറ്റ് കണ്ട്രോള് റൂം. ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ നേതൃത്വത്തിലുള്ള കണ്ട്രോള് റൂമില്‍ 14 കൗണ്ടറുകളിലായി അന്പതില്പരം ഉദ്യോഗസ്ഥരാണ് തെരഞ്ഞെടുപ്പ് പുരോഗതി തത്സമയം നിരീക്ഷിച്ചത്. പത്തനംതിട്ട ജില്ലയിലെ വോട്ടിംഗ് ശതമാനം, വോട്ട് ചെയ്ത പുരുഷന്മാരുടെ എണ്ണം, സ്ത്രീകളുടെ എണ്ണം തുടങ്ങി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പുരോഗതിയും കണ്ട്രോള് റൂമില്‍ നിരീക്ഷിച്ചിരുന്നു. മോക്പോള്‍ തുടങ്ങിയ സമയം, ഓരോ മണിക്കൂറിലേയും പോളിംഗ് ശതമാനം തുടങ്ങിയവ അറിയാന്‍ സാധിക്കുന്ന പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷിക്കാന്‍ ഏഴു പേര് അടങ്ങുന്ന ഒരു ടീമാണ് ഉണ്ടായിരുന്നത്. തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ പരിഹാരം കാണാന്‍ വേണ്ടിയും ആരംഭിച്ച സെക്ടറല്‍ ഓഫീസര്‍മാരെ ഉള്‍പ്പെടുത്തിയ പ്രത്യേക വാട്സ്ആപ്പ് ഗ്രൂപ്പ് മോണിറ്റര്‍ ചെയ്യാനും പ്രത്യേക സംഘം ഉണ്ടായിരുന്നു. ഇതിനു പുറമെ ടെക്നിക്കല്‍…
Read More