തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ആകെ 10,75,199 വോട്ടര്‍മാര്‍; പുരുഷ വോട്ടര്‍മാര്‍ 5,01050, സ്ത്രീ വോട്ടര്‍മാര്‍ 5,74,148 കോന്നി വാര്‍ത്ത : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയില്‍ ആകെ 10,75,199 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 5,01050 പുരുഷന്മാരും 5,74,148 സ്ത്രീകളുമുണ്ട്. ഭിന്നിലിംഗത്തില്‍പ്പെടുന്ന ഒരു വോട്ടറാണ് ജില്ലയില്‍ ഉള്ളത്. പത്തനംതിട്ട നഗരസഭയില്‍ ആകെ 34,902 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 16,238 പുരുഷന്മാരും 18,664 സ്ത്രീകളുമുണ്ട്. അടൂര്‍ നഗരസഭയില്‍ ആകെ 27,060 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 12,538 പുരുഷന്മാരും 14,521 സ്ത്രീകളും ഒരു ഭിന്നലിംഗ വിഭാഗത്തില്‍പ്പെടുന്ന വോട്ടറുമുണ്ട്. പന്തളം നഗരസഭയില്‍ ആകെ 34,914 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 15,989 പുരുഷന്മാരും 18,925 സ്ത്രീകളുമുണ്ട്. തിരുവല്ല നഗരസഭയില്‍ ആകെ 47,860 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 22,083 പുരുഷന്മാരും 25,777 സ്ത്രീകളുമുണ്ട്. ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളിലായി ആകെ 93,0463 വോട്ടര്‍മാരാണുള്ളത്.…

Read More