konnivartha.com: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ 2020 ലെ പൊതുതിരഞ്ഞെടുപ്പിൽ വിജയിച്ച പ്രതിനിധികൾ ജൂൺ 20 നകം സ്വത്തുക്കളുടെയും ബാധ്യതകളുടെയും സ്റ്റേറ്റ്‌മെന്റ് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർക്ക് സമർപ്പിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. അംഗത്തിന്റെയും കുടുംബത്തിലെ അംഗങ്ങളുടെയും സ്വത്തുക്കളുടെയും ബാധ്യതകളുടെയും സ്റ്റേറ്റ്‌മെന്റാണ് അത്തരത്തിൽ നൽകേണ്ടത്. ഇത് സംബന്ധിച്ച സർക്കുലറും ഫോമുകളും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലും (sec.kerala.gov.in) തദ്ദേശസ്വയംഭരണ വകുപ്പിന്റെ വെബ്‌സൈറ്റിലും (lsgkerala.gov.in) ലഭ്യമാണ്.സംസ്ഥാനത്താകെ 1200 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 21,900 തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണുള്ളത്. സത്യപ്രതിജ്ഞാ തീയതി മുതൽ 30 മാസത്തിനകം സ്റ്റേറ്റ്‌മെന്റ് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർക്ക് സമർപ്പിക്കണമെന്നാണ് നിയമം. പൊതുതിരഞ്ഞെടുപ്പിൽ വിജയിച്ചവർ 2020 ഡിസംബർ 21 നാണ് സത്യപ്രതിജ്ഞ ചെയ്തിരുന്നത്. അതിനാൽ സ്റ്റേറ്റ്‌മെന്റ് നൽകേണ്ട മുപ്പത് മാസക്കാലയളവ് ജൂൺ 20 ന് അവസാനിക്കും. അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥരായി തദ്ദേശ സ്വയംഭരണ വകുപ്പിലെ അർബൻ ഡയറക്ടറെ കോർപ്പറേഷൻ, മുനിസിപ്പാലിറ്റികൾക്കും…
Read More