കോന്നി വാര്‍ത്ത ഡോട്ട് കോം : തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുള്ള മാധ്യമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതായുള്ള പരാതികളിന്മേലും മാധ്യമ സംബന്ധിയായ കാര്യങ്ങളിലും തീര്‍പ്പ് കല്‍പ്പിക്കുന്നതിന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറെ സഹായിക്കുന്നതിനായി ജില്ലാതല മീഡിയാ റിലേഷന്‍സ് സമിതി രൂപീകരിച്ച് ജില്ലാകളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ പി.ബി. നൂഹ് ഉത്തരവായി. ജില്ലാ കളക്ടര്‍ ചെയര്‍മാനായ സമിതിയില്‍ പിആര്‍ഡി മേഖലാ ഡെപ്യുട്ടി ഡയറക്ടര്‍ ഉണ്ണിക്കൃഷ്ണന്‍ കുന്നത്ത്, ജില്ലാ ലോ ഓഫീസര്‍ ജെ. മധു, പ്രസ് ക്ലബ് സെക്രട്ടറി ബിജു കുര്യന്‍ എന്നിവര്‍ അംഗങ്ങളും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍ കണ്‍വീനറുമാണ്. കളക്ടറേറ്റിലെ കെ വിഭാഗം ജൂനിയര്‍ സൂപ്രണ്ടും അസിസ്റ്റന്റ് നോഡല്‍ ഓഫീസറുമായ മുഹമ്മദ് ഷാഫി, സീനിയര്‍ ക്ലര്‍ക്കുമാരായ ബി. സുരേഷ് കുമാര്‍, റിനി റോസ് തോമസ് എന്നിവരാണ് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നത്. മാധ്യമ…
Read More