തദ്ദേശ തിരഞ്ഞെടുപ്പില്‍ കോവിഡ് ബാധിതരെയും ക്വാറന്റൈനില്‍ ഉള്ളവരെയും പ്രത്യേക വിഭാഗം സമ്മതിദായകരായി (സ്പെഷ്യല്‍ വോട്ടര്‍) പരിഗണിച്ച് വോട്ട് രേഖപ്പെടുത്താന്‍ അനുമതി നല്കുന്ന വിജ്ഞാപനമായതിനെ തുര്‍ന്ന് വോട്ടു ചെയ്യുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന് പുറപ്പെടുവിച്ചു. വോട്ടെടുപ്പിന് തലേദിവസം വൈകിട്ട് മൂന്നുവരെ കോവിഡ് സ്ഥിരീകരിച്ചവര്‍ക്കോ ക്വാറന്റൈനിലുള്ളവര്‍ക്കോ പോസ്റ്റല്‍ വോട്ട് അനുവദിക്കും. ഇതിന് ശേഷം രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് വോട്ടെടുപ്പ് ദിവസം അവസാന മണിക്കൂറില്‍ (വൈകിട്ട് അഞ്ച് മുതല്‍ ആറ് വരെ മറ്റ് വോട്ടര്‍മാര്‍, ടോക്കണ്‍ ലഭിച്ചവര്‍ തുടങ്ങിയവര്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം) പോളിംഗ് സ്റ്റേഷനില്‍ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്താം. സര്‍ക്കാര്‍ നിയോഗിക്കുന്ന അധികാരപ്പെടുത്തിയ ആരോഗ്യ ഓഫീസര്‍മാരാണ് (ഡെസിഗ്നേറ്റഡ് ഹെല്‍ത്ത് ഓഫീസര്‍) പ്രത്യേക സമ്മതിദായകരുടെ സാക്ഷ്യപ്പെടുത്തിയ പട്ടിക (സര്‍ട്ടിഫൈഡ് ലിസ്റ്റ്) തയാറാക്കുക. വോട്ടെടുപ്പ് നടത്തുന്ന ദിവസത്തിന് പത്ത് ദിവസം മുന്‍പ് മുതല്‍ വോട്ടെടുപ്പ് നടത്തുന്ന ദിവസം…
Read More