തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയില്‍ തയാറെടുപ്പുകള്‍ പൂര്‍ണം

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ തദ്ദേശ പൊതുതെരഞ്ഞെടുപ്പ് തയാറെടുപ്പുകള്‍ പൂര്‍ണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. തദ്ദേശ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി കളക്ടറേറ്റില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. വെള്ളിയാഴ്ച ആരംഭിച്ച കാന്‍ഡിഡേറ്റ് സെറ്റിംഗ് ശനിയാഴ്ച (ഡിസംബര്‍ 5 ) പൂര്‍ത്തിയായി. ജില്ലാ പഞ്ചായത്തില്‍ 16 ഡിവിഷനുകളും ബ്ലോക്ക് പഞ്ചായത്തില്‍ 106 ഡിവിഷനുകളും ഗ്രാമ പഞ്ചായത്തില്‍ 788 വാര്‍ഡുകളും നഗരസഭകളില്‍ 132 മുന്‍സിപ്പല്‍ വാര്‍ഡുകളിലുമായി ആകെ 1459 പോളിംഗ് സ്റ്റേഷനുകളാണ് ജില്ലയിലുള്ളത്. ആകെ വോട്ടര്‍മാര്‍ 10,78,599 ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ 4,36,410 പുരുഷ വോട്ടര്‍മാരും 4,98,374 വനിതാ വോട്ടര്‍മാരും രണ്ട് ട്രാന്‍സ്ജെന്‍ഡറുകളും നാലു നഗരസഭകളിലായി 66,328 പുരുഷ വോട്ടര്‍മാരും 77,484 വനിതാ വോട്ടര്‍മാരും ഒരു ട്രാന്‍സ്ജെന്‍ഡറും ഉള്‍പ്പെടെയാണ് ആകെ 10,78,599 വോട്ടര്‍മാരാണുള്ളത്. ഗ്രാമപഞ്ചായത്തുകളില്‍ 1270 പുരുഷ സ്ഥാനാര്‍ഥികളും 1533 വനിതാ സ്ഥാനാര്‍ഥികളും ഗ്രാമപഞ്ചായത്തില്‍…

Read More