തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയിലെ ഫലപ്രഖ്യാപനത്തിന് വിപുലമായ ക്രമീകരണം; ആദ്യ ഫലസൂചന രാവിലെ 8.30 നു “കോന്നി വാര്‍ത്ത ഡോട്ട് കോമിലും “ലഭിച്ചു തുടങ്ങും

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയിലെ ഫലപ്രഖ്യാപനത്തിന് വിപുലമായ ക്രമീകരണം; ആദ്യ ഫലസൂചന രാവിലെ 8.30 നു “കോന്നി വാര്‍ത്ത ഡോട്ട് കോമിലും “ലഭിച്ചു തുടങ്ങും തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുന്നതിനും ഫല പ്രഖ്യാപനത്തിനും പത്തനംതിട്ട ജില്ലയില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ പി.ബി നൂഹ് അറിയിച്ചു. എട്ട് ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് എട്ട് വോട്ടെണ്ണല്‍ കേന്ദ്രങ്ങളും നാല് നഗരസഭകള്‍ക്ക് ഒന്നുവീതം നാല് വോട്ടെണ്ണല്‍ കേന്ദ്രങ്ങളുമാണുള്ളത്. രാവിലെ എട്ടിന് ആരംഭിക്കുന്ന വോട്ടെണ്ണലില്‍ ആദ്യം സ്‌പെഷല്‍ പോസ്റ്റല്‍ ഉള്‍പ്പടെയുള്ള പോസ്റ്റല്‍ വോട്ടുകള്‍ എണ്ണും. ഇതിനൊപ്പം വോട്ടിംഗ് യന്ത്രങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ള വോട്ടുകള്‍ നിശ്ചിത ഫോറത്തില്‍ രേഖപ്പെടുത്തും. അതത് വാര്‍ഡ്/ഡിവിഷനുകളിലെ അന്തിമ ഫലം വരണാധികാരികള്‍ പ്രഖ്യാപിക്കും. ജില്ലാ പഞ്ചായത്തിലെ പോസ്റ്റല്‍ ബാലറ്റുകളുടെ എണ്ണല്‍ ജില്ലാ കളക്ടറേറ്റില്‍ നടക്കും. ജില്ലാ പഞ്ചായത്തിലെ അന്തിമ ഫലപ്രഖ്യാപനം ജില്ലാ കളക്ടര്‍ നടത്തും. ഗ്രാമ പഞ്ചായത്തില്‍…

Read More