കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ തദ്ദേശ പൊതുതെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ പി.ബി നൂഹ് സന്ദര്‍ശിച്ച് വിലയിരുത്തി. പ്രിസൈഡിംഗ് ഓഫീസര്‍മാര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കായി വിവിധ ബ്ലോക്ക് പഞ്ചായത്തുകളില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പരിശീലനങ്ങളില്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു. പരിശീലന പരിപാടിയില്‍ ഉദ്യോഗസ്ഥര്‍ക്ക് സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് സംവിധാനത്തെ സംബന്ധിച്ചുള്ള കൂടുതല്‍ നിര്‍ദേശങ്ങള്‍ കളക്ടര്‍ നല്‍കി. തിങ്കളാഴ്ച ആരംഭിച്ച തെരഞ്ഞെടുപ്പ് പരിശീലനം നാളെ ( ഡിസംബര്‍ 2 ബുധനാഴ്ച) അവസാനിക്കും. കോന്നി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന ഉദ്യോഗസ്ഥര്‍ക്കായുള്ള പരിശീലനം കോന്നി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിലെ രണ്ട് ഹാളുകളിലായാണു സംഘടിപ്പിച്ചിരിക്കുന്നത്. കോന്നി ബ്ലോക്കിനു കീഴില്‍ വരുന്ന ഇവിഎം മെഷീനുകള്‍ സൂക്ഷിക്കുന്നത് അമൃത വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ്. ഡിസംബര്‍ മൂന്നിന് ഏഴ് ഗ്രാമ പഞ്ചായത്തുകളിലെ 181 പോളിംഗ്…
Read More