പന്തളം-അമൃത ആശുപത്രി ദീര്‍ഘദൂര സര്‍വീസ് ഗുരുവായൂര്‍ വരെ നീട്ടും അടൂര്‍ -ഗുരുവായൂര്‍ ദീര്‍ഘദൂര സര്‍വീസ് കോഴിക്കോട് വരെയും നീട്ടും കോന്നി വാര്‍ത്ത ഡോട്ട് കോം : പന്തളം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ എല്‍.എന്‍.ജി (ലിക്വിഫൈഡ് നാച്യുറല്‍ ഗ്യാസ്), സി.എന്‍.ജി (കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്) സ്റ്റേഷനുകള്‍ ആരംഭിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. അടൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനൊപ്പം സന്ദര്‍ശനം നടത്തി ചര്‍ച്ചചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പന്തളം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ എല്‍.എന്‍.ജി, സി.എന്‍.ജി സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനു വേണ്ട നടപടിക്രമങ്ങള്‍ പുരോഗമിച്ചു വരുന്നു. ഇവിടെ എല്‍.എന്‍.ജി, സി.എന്‍.ജി സ്റ്റേഷന്‍ വരുന്നതോടെ പൊതുജനങ്ങള്‍ക്കും വാഹനത്തില്‍ ഇന്ധനം നിറക്കാന്‍ സൗകര്യം ഒരുക്കും. യാത്രക്കാരുടെയും ജീവനക്കാരുടെയും അഭിപ്രായം അറിയുന്നതിന് വേണ്ടിയാണ് പന്തളം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ മന്ത്രി സന്ദര്‍ശനം നടത്തിയത്. അടൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്ന്…
Read More