2 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു ഓണക്കാലത്ത് വിതരണം ചെയ്യുന്ന അരിപ്പൊടിയുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി അരിപ്പൊടി നിർമ്മാണ യൂണിറ്റുകളിൽ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അരിപ്പൊടി, പുട്ടുപൊടി, അപ്പം, ഇടിയപ്പം പൊടി നിർമ്മാണ യൂണിറ്റുകളിലാണ് പരിശോധന നടത്തിയത്. ഓണത്തോടനുബന്ധിച്ച് വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഒന്നാണ് അരിപ്പൊടി. ലഭ്യമാകുന്ന ചില അരിപ്പൊടി ബ്രാൻഡുകളിൽ കീടനാശിനി അവശിഷ്ടം നിശ്ചിത അളവിൽ കൂടുതലായി കാണപ്പെടുന്നതായി ഭക്ഷ്യ പരിശോധന ലബോറട്ടറികളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായി പരിശോധനകൾ നടത്തിയതെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാന വ്യാപകമായി 68 സ്ക്വാഡുകളാണ് പരിശോധന നടത്തിയത്. 199 പരിശോനകൾ നടത്തി. കൊല്ലം, കോട്ടയം ജില്ലകളിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച രണ്ട് സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പിക്കാൻ നടപടി സ്വീകരിച്ചു. ഗുരുതര വീഴ്ചകൾ കണ്ടെത്തിയ മൂന്ന്…
Read More