ലൈറ്റ് ഹൗസ്സുകളെ പൂര്‍ണ്ണമായും വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റും :കേന്ദ്ര തുറമുഖ മന്ത്രി

  konnivartha.com: ലൈറ്റ് ഹൗസ് വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാളിന്റെ അധ്യക്ഷതയിൽ കേരളത്തിലെ വിഴിഞ്ഞത്ത് യോഗം ചേർന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി പേർ യോഗത്തിൽ പങ്കെടുത്തു. ചരിത്ര-സാംസ്കാരിക- പ്രകൃതിദൃശ്യ സംഗമകേന്ദ്രങ്ങളായി ലൈറ്റ് ഹൗസുകളുടെ അതുല്യമായ വിനോദസഞ്ചാര സാധ്യതകൾ പ്രദർശിപ്പിക്കുന്നതു വിഭാവനം ചെയ്യുന്നതും തന്ത്രങ്ങൾ മെനയുന്നതും ലക്ഷ്യമിട്ടായിരുന്നു കേന്ദ്ര തുറമുഖ-ഷിപ്പിങ്-ജലപാത (MoPSW) മന്ത്രാലയത്തിന് കീഴിലുള്ള ലൈറ്റ്‌ഹൗസ്‌- ലൈറ്റ്‌ഷിപ്പ്‌സ് ഡയറക്‌ടറേറ്റ് ജനറൽ സംഘടിപ്പിച്ച ഈ സംഗമം. “പ്രധാനമന്ത്രി നരേന്ദ്ര മോദി ജി വിഭാവനം ചെയ്തതുപോലെ, ഈ ഐതിഹാസിക സമുദ്ര ഘടനകളെ ഊർജസ്വലമായ വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറ്റുന്നതിനുള്ള കാഴ്ചപ്പാട് സാധൂകരിക്കുംവിധം, 2024 ഏപ്രിൽ മുതൽ ജൂൺ വരെ 5 ലക്ഷത്തിലധികം വിനോദസഞ്ചാരികൾ ലൈറ്റ് ഹൗസുകൾ സന്ദർശിച്ചു”സോനോവാൾ വിലയിരുത്തി. വിഴിഞ്ഞത്ത് പുതിയ ദൃശ്യ-ശ്രവ്യ പ്രദർശനവും വിനോദസഞ്ചാരികൾക്കുള്ള മറ്റ് സൗകര്യങ്ങളും സൗകര്യത്തിന്റെ എല്ലാ വശങ്ങളും പരിഗണിച്ച് വികസിപ്പിക്കും. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും…

Read More

കേരളത്തിലും ലൈറ്റ് ഹൗസ് ടൂറിസത്തിന് അനന്ത സാധ്യത

  konnivartha.com: ലൈറ്റ് ഹൗസ് ടൂറിസത്തിന് പ്രോത്സാഹനം നൽകുന്നത് ലക്ഷ്യമിട്ട് കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജല ഗതാഗത വകുപ്പ് മന്ത്രി ശ്രീ സർബാനന്ദ സോനാവാൾ മേഖലയിലെ പങ്കാളികളുമായി ചർച്ച നടത്തും. നാളെ (ജൂലൈ 11 ) രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് വിഴിഞ്ഞം ലൈറ്റ് ഹൗസിൽ നടക്കുന്ന ചർച്ചയിൽ കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജല ഗതാഗത വകുപ്പ് സഹമന്ത്രി ശ്രീ ശാന്തനു ഠാക്കൂറും പങ്കെടുക്കും. ഇന്ത്യാ ഗവൺമെൻ്റിൻ്റെ തുറമുഖ, ഷിപ്പിംഗ്, ജല ഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ലൈറ്റ്‌ഹൗസ് ആൻഡ് ലൈറ്റ്‌ഷിപ്പിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ലൈറ്റ്‌ഹൗസ് ആൻഡ് ലൈറ്റ്‌ഷിപ്പിന്റെ ടൂറിസം വികസനത്തിനായി അടുത്തിടെ വിഴിഞ്ഞം ലൈറ്റ് ഹൗസ് പുനരുദ്ധാരണം നടത്തിയിരുന്നു.

Read More