2017 ല്‍ തയാറാക്കിയ ലൈഫ് പദ്ധതിയുടെ ഗുണഭോക്തൃപട്ടികയില്‍ ഉള്‍പ്പെടാതെപോയവര്‍ക്കും പുതിയതായി അര്‍ഹത നേടിയവര്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയം സെപ്റ്റംബര്‍ 9 വരെ ദീര്‍ഘിപ്പിച്ചു. ആഗസ്റ്റ് 1ന് ആരംഭിച്ച അപേക്ഷ സമര്‍പ്പണമാണ് ഇപ്പോള്‍ വീണ്ടും ദീര്‍ഘിപ്പിച്ചിട്ടുള്ളത്. ഭൂമിയുള്ളവര്‍ക്ക് വീടിനായും ഭൂമിയില്ലാത്തവര്‍ക്ക് സ്ഥലും വീടും ലഭിക്കുന്നതിനായും അപേക്ഷിക്കാം. അപേക്ഷ പൂര്‍ണമായും ഓണ്‍ലൈനായി സമര്‍പ്പിക്കണം. നേരിട്ട് സമര്‍പ്പിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. അപേക്ഷകന്‍ സ്ഥിരതാമസമുള്ള തദ്ദേശസ്ഥാപനത്തിലേക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകന്, സ്വന്തമായോ തദ്ദേശസ്ഥാപനങ്ങളിലെ ഹെല്‍പ് ഡെസ്‌ക്കുകള്‍ മുഖേനയോ അക്ഷയ മുതലായ സേവനകേന്ദ്രങ്ങളിലൂടെയോ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകൂടി ഉണ്ടായിരിക്കണം. പട്ടികവിഭാഗങ്ങള്‍ ജാതി സര്‍ട്ടിഫിക്കറ്റുംഭൂരഹിതര്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടുത്തണം. ഇതിനോടകം 6,55,567 അപേക്ഷകള്‍ ലഭിച്ചു കഴിഞ്ഞുവെങ്കിലും അര്‍ഹരായ മുഴുവന്‍ പേര്‍ക്കും അപേക്ഷിക്കുവാനുള്ള അവസരം നല്‍കുവാനായിട്ടാണ് സമയംദീര്‍ഘിപ്പിച്ചത്. കണ്ടെയിന്‍മെന്റ് സോണുകളിലുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുവാന്‍…
Read More