ളാഹ മഞ്ഞത്തോട് ആദിവാസി മേഖലയില്‍ ഈ മാസം 31 ന് അകം വൈദ്യതീകരണം നടത്തുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ. എസ്. അയ്യര്‍ നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ എല്ലാ ആദിവാസി മേഖലകളിലും മാര്‍ച്ച് 31 ന് അകം വൈദ്യുതി നല്‍കണം എന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി ജില്ലയിലെ ളാഹ മഞ്ഞത്തോട് മേഖലയിലെ വൈദ്യൂതീകരണം സംബന്ധിച്ച് കളക്ടറേറ്റില്‍ ചേര്‍ന്ന ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. വൈദ്യുതീകരണത്തിന്റെ 80 ശതമാനം തുക വൈദ്യുതി ബോര്‍ഡും, 20 ശതമാനം തുക പട്ടിക ജാതി പട്ടിക വര്‍ഗ വികസന വകുപ്പും വഹിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. വൈദ്യൂതി നല്‍കുന്നതിന് വനപ്രദേശത്തു കൂടി ലൈന്‍ വലിക്കുന്നതിന് വനം വകുപ്പിന്റെ അനുമതി കെഎസ്ഇബിക്ക് ആവശ്യമായിട്ടുണ്ട്. വൈദ്യുതീകരണം സംബന്ധിച്ച് യാതൊരു വിധ കാലതാമസവും ഉണ്ടാകാതെ നടപടികളുമായി മുന്‍പോട്ട് പോകണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.…
Read More