പന്തളം മുടിയൂര്ക്കോണം സ്വദേശി ആകാശ് ശശിധരന് നായരുടെ സംസ്കാരം നടന്നു കുവൈറ്റില് ഉണ്ടായ തീപിടുത്തത്തില് മരിച്ച പത്തനംതിട്ട പന്തളം മുടിയൂര്ക്കോണം സ്വദേശി ആകാശ് ശശിധരന് നായരുടെ സംസ്കാരം സ്വവസതിയില് നടന്നു. രാവിലെ 11 മുതല് പൊതുദര്ശനം ആരംഭിച്ചതുമുതല് ആയിരങ്ങളാണ് അന്തിമോപചാരമര്പ്പിക്കാന് എത്തിയത്. മന്ത്രി സജി ചെറിയാന്, ഡെപ്യൂട്ടി സ്പീക്കര് ചിറ്റയം ഗോപകുമാര്, ആന്റോ ആന്റണി എം.പി, തുടങ്ങി സാമൂഹ്യ, മത, സാംസ്കാരിക മേഖലകളിലെ അനവധിപേര് അന്തിമോപചാരമര്പ്പിക്കാന് എത്തിയിരുന്നു. ജില്ലാ ഭരണകൂടത്തിനുവേണ്ടി അടൂര് ആര്ഡിഒ വി. ജയമോഹന് അന്തിമോപചാരമര്പ്പിച്ചു
Read Moreടാഗ്: kuwait fire
അത്യന്തം വേദനാജനകം: കുവൈറ്റ് തീപിടുത്തത്തില് അനുശോചിച്ച് മന്ത്രി വീണാ ജോര്ജ്
konnivartha.com: കുവൈത്തിലെ മംഗഫില് ഫ്ളാറ്റ് സമുച്ചയത്തിലുണ്ടായ തീപിടുത്തം ദാരുണവും അത്യന്തം വേദനാജനകവുമായ സംഭവമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്ജ് പറഞ്ഞു. ദുരന്തത്തില് മരണമടഞ്ഞ പന്തളം മുടിയൂര്ക്കോണം സ്വദേശി ആകാശ് എസ് നായരു(23)ടെ വസതി സന്ദര്ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില് ഏറ്റവുമധികം മരണം റിപ്പോര്ട്ട് ചെയ്തിട്ടുള്ളത് പത്തനംതിട്ട ജില്ലയില് നിന്നാണ്. അഞ്ചു പേരാണ് ദുരന്തത്തില് മരിച്ചത്. സഹിക്കാന് കഴിയാത്ത, അതിതീവ്രമായ ദുഖത്തിലൂടെയാണ് ഓരോ കുടുംബവും കടന്നു പോകുന്നത്. ഇത് സംബന്ധിച്ചു മുഖ്യമന്ത്രി കേന്ദ്രമന്ത്രാലയത്തിന്റെ അടിയന്തര ഇടപെടല് അഭ്യര്ഥിച്ചിട്ടുണ്ട്. അടിയന്തിരസഹായത്തിനായി, മുഖ്യമന്ത്രിയുടെ നിര്ദ്ദേശത്തെ തുടര്ന്ന് ഇന്റര്നാഷണല് കോണ്ടാക്ട് നമ്പര്, നോര്ക്ക റൂട്ട്സ് ഹെല്പ്പ് ഡെസ്ക് എന്നിവ ആരംഭിച്ചിട്ടുണ്ട്. തുടര്നടപടിക്രമങ്ങള് വേഗത്തിലാക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്ദേശപ്രകാരം എംബസി മുഖേനയും കുവൈറ്റ് ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ടും സാധ്യമായ എല്ലാ സഹായങ്ങളുമൊരുക്കാന് സംസ്ഥാന സര്ക്കാര് ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.…
Read Moreകുവൈത്ത് തീ പിടിത്തം; മരിച്ചവരില് 14 മലയാളികള്; എല്ലാവരെയും തിരിച്ചറിഞ്ഞു
Konnivartha. Com :കുവൈത്ത് തീപിടിത്തത്തില് മരിച്ച 49 പേരെയും തിരിച്ചറിഞ്ഞു. 14 മലയാളികള് അടക്കം 43 ഇന്ത്യക്കാരും ആറ് ഫിലിപ്പീന്സുകാരുമാണ് മരിച്ചത്. 50 പേര്ക്ക് പരുക്കേറ്റതില് ഏഴുപേരുടെ നില ഗുരുതരമാണ്. പത്തനംതിട്ട പന്തളം ആകാശ്, വാഴമുട്ടം പി.വി.മുരളീധരന്, കോന്നി അട്ടച്ചാക്കല് സജു വര്ഗീസ്, തിരുവല്ല മേപ്രാല് സ്വദേശി തോമസ് ഉമ്മന്, കൊല്ലം ശൂരനാട് ഷമീര്, വെളിച്ചിക്കാല ലൂക്കോസ്, പുനലൂര് നരിക്കല് സാജന് ജോര്ജ്, കാസര്കോട് ചെര്ക്കള രഞ്ജിത് , തൃക്കരിപ്പൂര് കേളു പൊന്മലേരി, കോട്ടയം പാമ്പാടി സ്റ്റെഫിന് എബ്രഹാം സാബു, കണ്ണൂര് ധര്മടം സ്വദേശി വിശ്വാസ് കൃഷ്ണന്, തിരൂര് കൂട്ടായി സ്വദേശി നൂഹ്, പുലാമന്തോള് സ്വദേശി എം.പി. ബാഹുലേയന് എന്നിവരാണ് മരിച്ച മലയാളികള്. മൃതദേഹങ്ങള് ഉടന് നാട്ടിലെത്തിക്കുമെന്ന് കുവൈത്തിലേക്ക് പുറപ്പെടും മുമ്പ് വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് പറഞ്ഞു. കുവൈത്ത് മഹ്മദി ഗവര്ണറേറ്റിലെ…
Read Moreകുവൈറ്റില് ഫ്ലാറ്റിനു തീപിടിച്ചു: 41 മരണം : മരിച്ചവരില് മലയാളികളും
konnivartha.com: കുവൈറ്റില് മലയാളികള് താമസിക്കുന്ന ഫ്ലാറ്റിനു തീപിടിച്ചു . പത്തനംതിട്ട തിരുവല്ല നിവാസിയായ കെ ജി എബ്രഹാമിന്റെ ഉടമസ്ഥതയില് ഉള്ള കമ്പനിയുടെ ജീവനക്കാര് താമസിച്ചിരുന്ന ഫ്ലാറ്റിനു ആണ് തീ പിടിച്ചത് 41 പേര് മരിച്ചു . മരിച്ചവരില് അഞ്ചു മലയാളികളും ഉണ്ട് . 15 ആളുകള്ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.ആറു നില കെട്ടിടത്തില് ആണ് തീപിടിത്തം ഉണ്ടായത് . അഗ്നിശമനസേനയും പോലീസും ചേർന്ന് പരുക്കേറ്റവരെ ആശുപത്രിയില് എത്തിച്ചു .കുവൈറ്റ് മംഗഫില് എബ്രഹാം എന്ന മലയാളിയുടെ എന് ബി റ്റി സി വ്യവസായ സ്ഥാപനത്തിലെ തൊഴിലാളി ക്യാമ്പായി പ്രവര്ത്തിച്ചിരുന്ന ബഹുനിലക്കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. കുവൈറ്റ് മങ്കെഫ് ബ്ലോക്ക് നാലില് ഉള്ള എന് ബി റ്റി സി കമ്പനിയുടെ ജീവനക്കാര് താമസിച്ചിരുന്ന കെട്ടിടത്തില് ആണ് തീ പിടിത്തം ഉണ്ടായത് . മലയാളികള് ഏറെ താമസിച്ചിരുന്ന ഫ്ലാറ്റ് ആണ് . ആദ്യം…
Read More