മത്സ്യവിത്തുകള്‍ നിക്ഷേപിച്ചു( ആറന്മുള,കുറ്റൂര്‍)

മത്സ്യവിത്ത് നിക്ഷേപിച്ചു konnivartha.com: പൊതുജലാശയങ്ങളിലെ മത്സ്യവിത്ത് നിക്ഷേപത്തിന്റെ ഉദ്ഘാടനം ആറന്മുള സത്രകടവില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ജിജി മാത്യു നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തും ഫിഷറീസ് വകുപ്പ് ചേര്‍ന്ന് അഞ്ച് ലക്ഷം രൂപ ചിലവിലാണ് പദ്ധതി. പൊതുജലാശയങ്ങളിലെ മത്സ്യ സംരക്ഷണവും മത്സ്യ വര്‍ധനവും ഗുണമേന്മയുള്ള മത്സ്യത്തിന്റെ ലഭ്യതയുമാണ് ലക്ഷ്യം. കരിമീന്‍, മഞ്ഞക്കൂരി, അനാബസ്, ആറ്റ്‌കൊഞ്ച് എന്നിവയാണ് നിക്ഷേപിച്ചത്. ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജ റ്റി. റ്റോജി അധ്യക്ഷയായി. ഗ്രാമപഞ്ചായത്തംഗങ്ങളായ പ്രസാദ് വേരുങ്കല്‍, സിന്ധു ഏബ്രഹാം, ദീപാ നായര്‍, രേഖാ പ്രദീപ്, ഷീജ പ്രമോദ് എന്നിവര്‍ പങ്കെടുത്തു. മത്സ്യവിത്ത് നിക്ഷേപിച്ചു konnivartha.com : പൊതുജലാശയങ്ങളിലെ മത്സ്യവിത്ത് നിക്ഷേപത്തിന്റെ ഉദ്ഘാടനം കുറ്റൂര്‍ തോണ്ടറകടവില്‍ ജില്ലാപഞ്ചായത്ത് അംഗം മായാ അനില്‍കുമാര്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ അഞ്ച് ലക്ഷം രൂപ തുകയില്‍ ഫിഷറീസ് വകുപ്പുമായി ചേര്‍ന്നാണ് പദ്ധതി. പൊതുജലാശയങ്ങളിലെ…

Read More

കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് ഭരണഘടനാ വാര്‍ഷികം ആചരിച്ചു

konnivartha.com: കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ഭരണഘടനാ വാര്‍ഷികം ആചരിച്ചു. ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ പ്രസിഡന്റ് അനുരാധ സുരേഷ് യോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോണ്‍ അധ്യക്ഷയായി. ഭരണഘടന ആമുഖം പ്രസിഡന്റ് അനുരാധ സുരേഷ് സെക്രട്ടറി സുനിത ആര്‍. പണിക്കര്‍ക്ക് കൈമാറി. റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ടു നടത്തിയ സ്‌കൂള്‍ കുട്ടികളുടെ ക്വിസ് മത്സരവിജയികള്‍ക്കുള്ള സമ്മാനവിതരണവും നടന്നു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍. റ്റി. എബ്രഹാം, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീജ ആര്‍. നായര്‍, മെമ്പര്‍മാരായ പ്രവീണ്‍ കുമാര്‍, സാറാമ്മ വറുഗീസ്, ശ്രീവല്ലഭന്‍ നായര്‍, കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബിന്ദു, ടീച്ചര്‍ സെലിന്‍ മേരി, ലൈബ്രറി കമ്മിറ്റി അംഗം സുനില്‍ വെണ്‍പാല, ഗ്രന്ഥശാല ലൈബ്രേറിയന്‍ പ്രിയദര്‍ശിനി, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Read More