konnivartha.com: കോന്നി മുരിങ്ങമംഗലം മഹാദേവർ ക്ഷേത്രത്തിലെ തിരുവുത്സവവും മഹാശിവരാത്രിയും ഫെബ്രുവരി 16 മുതല് 26 വരെ നടക്കുമെന്ന് ഭാരവാഹികള് അറിയിച്ചു . തിരുവുത്സവത്തിന്റെയും മഹാശിവരാത്രിയുടെയും ഭാഗമായിട്ടുള്ള സംഭാവനയുടെ ഉദ്ഘാടനം ക്ഷേത്രം രക്ഷാധികാരി കെ ജി രാജൻ നായരിൽ നിന്നും ഉപദേശക സമിതി സെക്രട്ടറി ജയൻ ഏറ്റു വാങ്ങി . സന്തോഷ് കുമാർ. കെ, സുരേഷ് കുമാർ, ജയശങ്കർ ആർ, രഞ്ജിത്ത് അങ്ങാടിയിൽ, അനിൽ കുമാർ തുടങ്ങിയവര് സന്നിഹിതരായിരുന്നു .
Read Moreടാഗ്: Kuttithevank was found near Konni Muringamangalam temple area
കോന്നി മുരിങ്ങമംഗലം ക്ഷേത്രക്കടവിന് സമീപത്ത് നിന്നും കുട്ടിത്തേവാങ്കിനെ കിട്ടി
konnivartha.com : കോന്നി മുരിങ്ങമംഗലം ക്ഷേത്രക്കടവിന് സമീപത്ത് നിന്നും കുട്ടിത്തേവാങ്കിനെ കിട്ടി . ചെറിയ കുട്ടിത്തേവാങ്കിനെയാണ് ലഭിച്ചത് . ആറ്റിലേക്ക് പോകുന്ന വഴിയാണ് കിടക്കുന്നത് കണ്ടത് .തെരുവ് നായ്ക്കള് ഉപദ്രവിക്കാതെ ഇരിക്കാന് സമീപ വീട്ടുകാര് എടുത്തു സംരക്ഷിക്കുകയും വനപാലകരെ വിവരം അറിയിച്ചു .അവര് എത്തി പരിശോധിച്ചു .കുഴപ്പം ഒന്നും ഇല്ലായിരുന്നു .കുട്ടിത്തേവാങ്കിന്റെ അമ്മ സമീപത്തു തന്നെ ഉള്ളതിനാല് സമീപത്തെ കാട്ടിലേക്ക് തന്നെ തുറന്നു വിട്ടു .
Read More