കുന്നന്താനം ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ യോഗാ ഗ്രാമമായി പ്രഖ്യാപിച്ചു. കുന്നന്താനം എച്ച് എസ് എസ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ഡോ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് തിരുമേനിയാണ് പ്രഖ്യാപനം നടത്തിയത്. ഇന്ത്യ ലോകത്തിന് സമ്മാനിച്ച അമൂല്യനിധിയായ യോഗയിലൂടെ ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ കുന്നന്താനം ഗ്രാമപഞ്ചായത്ത് മുന്‍കൈയെടുത്തത് പ്രശംസനീയമാണെന്ന് തിരുമേനി പറഞ്ഞു. ഗ്രാമത്തിലെ ഓരോ വീട്ടില്‍ നിന്നും ഒരംഗമെങ്കിലും പരിശീലനത്തില്‍ പങ്കെടുക്കുകയും യോഗയുടെ വക്താക്കളാവുകയും ചെയ്തതിലൂടെയാണ് ഗ്രാമപഞ്ചായത്തിന് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതി പ്രകാരം ജനങ്ങളില്‍ ആരോഗ്യ സംസ്‌കാരം ശീലമാക്കുന്നതിന് ലക്ഷ്യമിട്ടാണ് പഞ്ചായത്ത് യോഗാ പരിശീലനം ആരംഭിച്ചത്. തുടക്കത്തില്‍ വളരെക്കുറച്ച് ആളുകള്‍ മാത്രം പങ്കെടുത്തിരുന്ന യോഗാ പരിശീലനം പിന്നീട് ഒരു ജനകീയ പദ്ധതിയായി മാറുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. ഗ്രാമത്തിലെ ആബാലവൃദ്ധം ജനങ്ങളും ഏറെ താല്‍പര്യത്തോടെയാണ് പരിശീലനത്തില്‍ പങ്കെടുത്തത്. പതിനഞ്ച് ദിവസത്തെ യോഗ പരിശീലനത്തിലൂടെ പങ്കെടുത്ത…
Read More