അമലഹരിതം പദ്ധതിയുമായി കുളനട ഗ്രാമപഞ്ചായത്ത്

കോന്നി വാര്‍ത്ത :   ശുചിത്വ  സംസ്‌കരണത്തില്‍ മികച്ച നേട്ടം കൈവരിച്ച് കുളനട ഗ്രാമപഞ്ചായത്ത് ശുചിത്വ പദവിയിലേക്ക്. സംസ്ഥാന സര്‍ക്കാരിന്റെ പന്ത്രണ്ടിന കര്‍മ്മപരിപാടിയുടെ ഭാഗമായി ഖരമാലിന്യരഹിത പഞ്ചായത്ത് എന്ന നേട്ടം കൈവരിച്ച് സ്വാതന്ത്ര്യദിനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കുളനട ശുചിത്വ പദവി പ്രഖ്യാപനം നടത്തി. ജില്ലാ കളക്ടര്‍ നിയമിച്ച വിദഗ്ധ സമിതിയുടെ വിലയിരുത്തലില്‍ കുളനട ഗ്രാമപഞ്ചായത്ത് 80 ശതമാനം മാര്‍ക്ക് നേടി നാളെ(ഒക്ടോബര്‍ 10) രാവിലെ 10ന് മുഖ്യമന്ത്രി നടത്തുന്ന ശുചിത്വ പദവി പ്രഖ്യാപനത്തിന് യോഗ്യത നേടി. മാനദണ്ഡങ്ങള്‍ ഇങ്ങനെ ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനം, ജൈവ-അജൈവ മാലിന്യ സംസ്‌കരണം, പുനരുപയോഗം, പൊതുശുചിത്വം, നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്കെതിരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍, ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലനം എന്നിവയാണ് ശുചിത്വ പദവി നേടുന്നതിനുള്ള പ്രധാന ഘടകങ്ങള്‍. മാലിന്യ സംസ്‌കരണത്തിനായി പഞ്ചായത്ത് കൈവരിച്ച നേട്ടങ്ങള്‍ ‘അമല ഹരിതം’ പദ്ധതി   പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുവാനായി പഞ്ചായത്തിന്റെ…

Read More