കുടുംബശ്രീ റിലയൻസുമായി കൈകോർത്ത് 10000 വനിതകൾക്ക് തൊഴിലൊരുക്കും

  കുടുംബശ്രീയും രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ റിലയൻസ് ജിയോയുമായി കൈകോർത്ത് പതിനായിരം വനിതകൾക്ക് തൊഴിൽ നൽകുന്ന പദ്ധതി സംസ്ഥാനത്ത് ആരംഭിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിജ്ഞാന കേരളം- കുടുംബശ്രീ തൊഴിൽ ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീയും റിലയൻസുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ആദ്യഘട്ടത്തിൽ ഇത്രയും പേർക്ക് തൊഴിൽ ലഭ്യമാക്കുന്നത്. സ്‌കിൽഡ് തൊഴിലുകൾ, ഡിജിറ്റൽ ഉൽപന്നങ്ങളുടെ വിപണനം, വർക്ക് ഫ്രം ഹോമായി കസ്റ്റമർ കെയർ ടെലികോളിംഗ് ഉൾപ്പെടെയുള്ള തൊഴിലുകളിലേക്കാണ് കുടുംബശ്രീ വനിതകളുടെ സേവനം പ്രയോജനപ്പെടുത്തുക. തൊഴിലിനായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് എല്ലാ പരിശീലനവും റിലയൻസ് നൽകും, ആകർഷകമായ വേതനവും ലഭ്യമാക്കും. കുടുംബശ്രീയും റിലയൻസ് പ്രോജക്ട്‌സ് ആൻഡ് പ്രോപ്പർട്ടി മാനേജെന്റ് സർവീസസ് ലിമിറ്റഡും തമ്മിൽ ധാരണാ പത്രം ഒപ്പുവച്ചതായി മന്ത്രി അറിയിച്ചു. മന്ത്രി എം.ബി രാജേഷിന്റെ സാന്നിധ്യത്തിൽ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ,…

Read More

പോലീസ് സ്റ്റേഷനുകളുടെ മികവിലും കുടുംബശ്രീക്ക് പങ്ക് – ഡെപ്യൂട്ടി സ്പീക്കര്‍

  പരാതിരഹിത പോലീസ് സ്റ്റേഷനുകള്‍ സൃഷ്ടിക്കുന്നതില്‍ കുടുംബശ്രീ വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് പ്രശംസനീയമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. കുറ്റകൃത്യങ്ങള്‍ കുറക്കുകയും സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുകയുമാണ് ജനമൈത്രി പോലീസിന്റെയും സ്നേഹിതാ ജെന്‍ഡര്‍ ഹെല്പ് ഡെസ്‌ക്കുകളുടെയും ലക്ഷ്യമെന്നും കൂട്ടിച്ചേര്‍ത്തു. അടൂര്‍ പോലീസ് സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സ്നേഹിത കോണ്‍സിലിങ് സെന്ററിന്റെ ഏഴാംമത് വാര്‍ഷിക സമ്മേളനം അടൂര്‍ ബോധിഗ്രാം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടൂര്‍ നഗരസഭയിലെ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീന ബാബു അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ്. ആദില, വാര്‍ഡ് കൗണ്‍സിലര്‍ സുധ പത്മകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read More

കുടുംബശ്രീ പ്രീമിയം കഫേ ആരംഭിക്കുന്നതിന് സംരംഭകരെ ആവശ്യമുണ്ട്

  konnivartha.com: പന്തളം ബ്ലോക്കില്‍ ആരംഭിക്കുന്ന കുടുംബശ്രീ പ്രീമിയം കഫേയില്‍ പ്രവര്‍ത്തിക്കുന്നതിന് ഭക്ഷ്യമേഖലയിലുള്ള കുടുംബശ്രീ സംരംഭകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ, കുടുംബശ്രീയില്‍ രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി സഹിതം ജൂലൈ 20 വൈകിട്ട് അഞ്ചിന് മുന്‍പ് അതാത് സി.ഡി.എസ് ഓഫീസില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ കുടുംബശ്രീ സി.ഡി.എസ്സ് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ : 04682221807.

Read More

കുടുംബ ശ്രീയില്‍ ഒഴിവ്

  കുടുംബശ്രീ കൊല്ലം ജില്ലാ മിഷനില്‍ ഫാം സൂപ്പര്‍വൈസര്‍, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, ലിഫ്റ്റിംഗ് സൂപ്പര്‍വൈസര്‍ എന്നീ തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷിക്കാം. അവസാന തീയതി ജനുവരി 27. വിഞ്ജാപനത്തിനും വിശദ വിവരങ്ങള്‍ക്കും www.keralachicken.org.in  സന്ദര്‍ശിക്കുക. ഫോണ്‍: 0474-2794692.

Read More

ആഫ്രിക്കന്‍ ഒച്ചുകള്‍ തലപൊക്കി: മസ്തിഷ്ക ജ്വരം ഉണ്ടാകാന്‍ സാധ്യത

എഡിറ്റോറിയല്‍ വീണ്ടും  പെരുമഴക്കാലം .മണ്ണിനടിയില്‍ സുഖമായി കഴിഞ്ഞ കൊടും ഭീകരന്മാരായ ആഫ്രിക്കന്‍ ഒച്ചുകള്‍ വീണ്ടും തലപൊക്കി .കോന്നിയുടെ കാര്‍ഷിക മേഖലകള്‍ കൂടാതെ വന ഭാഗത്തും ഒച്ച്‌ ശല്യം തുടങ്ങി .മണ്ണില്‍ ഈര്‍പ്പം ഉണ്ടാകുമ്പോള്‍ മുട്ടകള്‍ വിരിയും .രണ്ടാഴ്ച കൊണ്ടു കുഞ്ഞുങ്ങള്‍ വലുപ്പം വെച്ച് സസ്യങ്ങള്‍ തിന്നു തീര്‍ക്കും .ഇവയുടെ കാഷ്ടം എലികള്‍ ഭക്ഷിക്കുകയും ഇതിലൂടെ മനുഷ്യരിലേക്ക് മസ്തിഷ്കജ്വരം ബാധിക്കുകയും ചെയ്യും .വര്‍ഷങ്ങള്‍ക്കു മുന്‍പ് പാലക്കാട് കണ്ടെത്തിയ ആഫ്രിക്കന്‍ ഒച്ചുകള്‍ പിന്നീട്സര്‍വനാശം വിതച്ചത് കോന്നി യിലായിരുന്നു .ആഫ്രിക്കന്‍ ഒച്ചുകള്‍ കൂട്ടമായി കോന്നി ചൈനാമുക്കിലും മാരൂര്‍ പ്പാലത്തും കാര്‍ഷിക വിളകള്‍ തിന്ന് വളര്‍ന്നു.പിന്നീട് കോന്നിക്കാരുടെ ഉറക്കം കെടുത്തിക്കൊണ്ട് അടുക്കളയില്‍ ചോറില്‍ വരെ ഒച്ചിനെ കണ്ടു.ശുചീകരണത്തിന് പഞ്ചായത്ത് തൊഴില്‍ ഉറപ്പു പദ്ധതി ആവിഷ്കരിച്ചു .എന്നാല്‍ ഇന്നും പൂര്‍ണ്ണമായും നിര്‍മാര്‍ജനം ചെയ്യാന്‍ കഴിഞ്ഞില്ല.ഇപ്പോള്‍ ഒരാഴ്ചായി കോന്നിയില്‍ മഴ .ആഫ്രിക്കന്‍ ഒച്ചുകളുടെ മുട്ടകള്‍ ഭൂമിക്കടിയില്‍…

Read More