കുടുംബശ്രീ മാ കെയര്‍ സെന്റര്‍ ആരംഭിച്ചു

ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ തോട്ടക്കോണം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാ കെയര്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍  വി എ രാജലക്ഷമിയുടെ അധ്യക്ഷതയില്‍ പന്തളം നഗരസഭ കൗണ്‍സിലര്‍ കെ ആര്‍ വിജയകുമാര്‍  ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍, പാനീയങ്ങള്‍, സ്‌കൂള്‍ സ്റ്റേഷനറി, സാനിട്ടറി നാപ്കിന്‍ എന്നിവ ലഭ്യമാക്കുന്നതിന് സ്‌കൂള്‍ കോമ്പൗണ്ടില്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുന്ന പദ്ധതിയാണ്. അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ. ബിന്ദുരേഖ പദ്ധതി വിശദീകരണം നടത്തി. പന്തളം നഗരസഭ കൗണ്‍സിലര്‍മാരായ ബിന്ദു കുമാരി, സുനിത വേണു, പിടിഎ പ്രസിഡന്റ് കെ എച്ച് ഷിജു , എസ് എം സി ചെയര്‍മാന്‍ ജി അനൂപ് കുമാര്‍ , സ്‌കൂള്‍ പ്രന്‍സിപ്പല്‍ എന്‍ ഗിരിജ , പ്രഥമാധ്യാപകന്‍ പി ഉദയന്‍, എല്‍ പി സ്‌കൂള്‍ പ്രഥമാധ്യാപിക ജി അശ്വതി, എം പി…

Read More