konnivartha.com: പത്തനംതിട്ട ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ ബന്ദ്. കെഎസ്‌യു ആണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കെഎസ്‌യു പ്രവര്‍ത്തകരെ എസ്എഫ്‌ഐ മര്‍ദ്ദിച്ചെന്ന് ആരോപിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കെഎസ്‌യുവിന്റെ കൊടികളും തോരണങ്ങളും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചതായും പരാതിയുണ്ട്. ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍ പ്രവേശനോത്സവത്തിനോട് അനുബന്ധിച്ച് പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ വരവേല്‍ക്കുവാന്‍ വേണ്ടി സ്ഥാപിച്ചിരുന്ന കെഎസ്‌യുവിന്റെ കൊടികളും പോസ്റ്ററുകളും എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നശിപ്പിച്ചെന്നാണ് കെഎസ്‌യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നത്. കെഎസ്‌യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതോടെ ജില്ലയിലെ സ്കൂളുകള്‍ ഒന്നും വാഹനം അയക്കില്ല എന്ന് രക്ഷിതാക്കളെ അറിയിച്ചു. സ്കൂളുകള്‍ പ്രവര്‍ത്തിദിനം ആണെങ്കിലും സ്കൂള്‍വാഹനങ്ങളില്‍ എത്തുന്ന കുട്ടികളുടെ പഠനം ഇന്ന് മുടങ്ങും . സ്കൂള്‍വാഹനങ്ങള്‍ എത്തില്ല എന്ന് മിക്ക സ്കൂള്‍ അധികാരികളും ക്ലാസ്റൂം വാട്സ്ആപ്പ്ഗ്രൂപ്പില്‍ സന്ദേശം അയച്ചു.…
Read Moreടാഗ്: ksu pathanamthitta
കോന്നി സി.എഫ്.ആർ.ഡി കോളേജിലെ വിദ്യാർത്ഥി സമരം: പിന്തുണയറിയിച്ച് കെ.എസ്.യു
konnivartha.com: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം സമരം നടത്തുന്ന കോന്നി സി.എഫ്.ആർ.ഡി കോളേജിലെ വിദ്യാർത്ഥികൾക്ക് പിന്തുണ അറിയിച്ച് കെ.എസ്.യു പത്തനംതിട്ട ജില്ലാ കമ്മിറ്റി.വിഷയത്തിൽ വിദ്യാർത്ഥികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് സാധ്യമായ എല്ലാ ഇടപെടലും നടത്തുമെന്ന് നേതാക്കൾ അറിയിച്ചു. പ്രിൻസിപ്പലും ഇല്ല വൈസ് പ്രിൻസിപ്പലുമില്ലാത്ത അവസ്ഥ . പ്രിൻസിപ്പൽ ഇല്ലാതായിട്ട് ഒരു വർഷം.മുതിര്‍ന്ന അധ്യാപകരാണ് പ്രിൻസിപ്പലിന്‍റെ താല്‍ക്കാലിക ചുമതല വഹിക്കുന്നത് . കോളജിനായി നിർമിച്ച കെട്ടിടം അറ്റകുറ്റപ്പണികൾ ഇല്ലാതെ പ്രവർത്തനം നിലച്ചിട്ടു രണ്ട് വർഷമായി. കുട്ടികള്‍ക്ക് ഇരുന്നു പഠിക്കാന്‍ വേണ്ട ഒന്നും ഇല്ല . പലകുറി കുട്ടികള്‍ വിഷയം ബന്ധപെട്ട അധികാരികളെ അറിയിച്ചിട്ടും യാതൊരു ഫലവുമുണ്ടായില്ല.മാത്രവുമല്ല കഴിഞ്ഞ 10 മാസക്കാലമായി കോളേജിൽ മൈക്രോബയോളജി, ഡയറി ടെക്നോളജി, എഫ് ക്യൂ എം ഉൾപ്പടെയുള്ള വിഷയങ്ങൾ പഠിപ്പിക്കാൻ അധ്യാപകരും ഇല്ലാത്ത സാഹചര്യവുമാണ് നിലവിലുള്ളതെന്ന് വിദ്യാർത്ഥികൾ പറയുന്നു കെ.എസ്.യുജില്ലാ വൈസ് പ്രസിഡന്റുന്മാരായ മുഹമ്മദ്…
Read More