കോന്നി ഗവ.മെഡിക്കല്‍ കോളേജിലേക്ക് കെ.എസ്.ആര്.ടി.സി സര്‍വീസ് സെപ്റ്റംബര്‍ 15 മുതല്‍ ആരംഭിക്കാന്‍ തീരുമാനമായി. അഡ്വ.കെ.യു ജനീഷ് കുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ കെ.എസ്.ആര്.ടി.സി അധികൃതരുടെ യോഗം മെഡിക്കല്‍ കോളേജില്‍ ചേര്‍ന്നാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. സെപ്റ്റംബര്‍-14 നാണ് മുഖ്യമന്ത്രി മെഡിക്കല്‍ കോളേജ് കെട്ടിട സമുച്ചയവും ഒ.പി.യും ഉദ്ഘാടനം ചെയ്യുന്നത്. അന്നേ ദിവസം കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. സെപ്റ്റംബര്‍ 15 മുതലാണ് മെഡിക്കല്‍ കോളേജ് ഒ.പി.യില്‍ ചികിത്സ ആരംഭിക്കുന്നത്. അന്നു മുതല്‍ കെ.എസ്.ആര്.ടി.സി സര്‍വീസും ആരംഭിക്കാനാണ് യോഗത്തില്‍ തീരുമാനമായത്. കോന്നിയില്‍ നിന്നും കമ്മണ്ണൂര്‍ ബസില്‍ കയറിയാല്‍ ആനകുത്തി വരെ എത്താനേ കഴിയുകയുള്ളു. അവിടെ നിന്നും മെഡിക്കല്‍ കോളേജിലേക്ക് പൊതു വാഹനസൗകര്യമില്ല. കെ.എസ്.ആര്.ടി.സി സര്‍വീസ് ആരംഭിക്കുന്നതോടെ ഇതിന് പരിഹാരമാകും. കെ.എസ്.ആര്.ടി.സി കോന്നി, പത്തനംതിട്ട, അടൂര്‍ ഡിപ്പോകളില്‍ നിന്ന് ഓരോ ബസ് വീതമാണ് മെഡിക്കല്‍ കോളേജിലേക്ക് സര്‍വീസ് നടത്താനായി…
Read More