പത്തനംതിട്ടയില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസുകള്‍ പുനരാരംഭിച്ചു എട്ട് ഓര്‍ഡിനറി ബസുകളും സര്‍വീസ് നടത്തുന്നു konni vartha. com : പത്തനംതിട്ട കെ.എസ്.ആര്‍.ടി.സിഡിപ്പോയില്‍ നിന്നും കൂടുതല്‍ ദീര്‍ഘദൂര, ഓര്‍ഡിനറി സര്‍വീസുകള്‍ പുനരാരംഭിച്ചു. രാവിലെ 4:50ന് പത്തനംതിട്ടയില്‍ നിന്ന് ആലപ്പുഴ വഴിയുള്ള അമൃത ആശുപത്രി ഫാസ്റ്റ് പാസഞ്ചറും രാവിലെ 7:10ന് മലപ്പള്ളി, കോട്ടയം, തൃശൂര്‍ വഴിയുള്ള പാലക്കാട് സൂപ്പര്‍ ഫാസ്റ്റ് ബസും പുനരാരംഭിച്ചിട്ടുണ്ട്. പത്തനംതിട്ടയില്‍ നിന്നുള്ള മറ്റ് സര്‍വീസുകള്‍:- രാവിലെ 5:30ന് കോട്ടയം വഴിയുള്ള തൃശൂര്‍ സൂപ്പര്‍ ഫാസ്റ്റ് ബസ്. ഈ ബസ് തൃശൂരില്‍ നിന്ന് ഉച്ചയ്ക്ക് ശേഷം 2:30ന് കോട്ടയം വഴി തിരികെ പത്തനംതിട്ടയിലേക്ക് പുറപ്പെടും. രാവിലെ 6:45 ന് അടൂര്‍ വഴി തിരുവനന്തപുരത്തേക്ക് ഫാസ്റ്റ് പാസഞ്ചര്‍ ബസ്. ഈ ബസ് തിരുവനന്തപുരത്തു നിന്നും വൈകുന്നേരം അഞ്ച് മണിക്ക് പത്തനംതിട്ടയിലേക്ക് യാത്ര തിരിക്കും. രാവിലെ 7ന് ആലപ്പുഴ…
Read More