konnivartha.com: കെ എസ് ആര് ടി സി പത്തനാപുരം ഡിപ്പോയില്‍ നിന്നും പുതിയ ബസ്സ് സര്‍വീസ് ഇന്ന് മുതല്‍ ആരംഭിക്കും . എ സി സൂപ്പർഫാസ്റ്റ് പ്രീമിയം ബസ്സ് സര്‍വീസ് ആണ് ആരംഭിക്കുന്നത് . പത്തനാപുരം കോന്നി വഴി കോയമ്പത്തൂർ ബസ്സ് സര്‍വീസ് ആണ് തുടങ്ങുന്നത് .പത്തനാപുരത്ത് നിന്നും രാത്രി 7:50 ന് സര്‍വീസ് ആരംഭിക്കും . കോന്നി,പത്തനംതിട്ട,എരുമേലി,ഈരാറ്റുപേട്ട,പാലാ, തൊടുപുഴ,അങ്കമാലി,തൃശൂർ,പാലക്കാട് കോയമ്പത്തൂര്‍ സര്‍വീസ് ആണ് നടത്തുന്നത് . പത്തനാപുരത്ത് നിന്നും രാത്രി 7:50 നും കോയമ്പത്തൂരിൽ നിന്നും ഉച്ചയ്ക്ക് 1:30 നും ആണ് സര്‍വീസ് . നാളെ മുതല്‍ പത്തനാപുരം – എറണാകുളം എ സി സൂപ്പർ ഫാസ്റ്റ് പ്രീമിയം സർവീസും തുടങ്ങും പത്തനാപുരം , അടൂർ, പന്തളം, തിരുവല്ല, ചങ്ങനാശ്ശേരി,കോട്ടയം, ഏറ്റുമാനൂർ,തലയോലപറമ്പ്, കാഞ്ഞിരമറ്റം, തൃപ്പൂണിത്തുറ, വൈറ്റില സര്‍വീസ് ആണ് ആരംഭിക്കുന്നത് . പത്തനാപുരം നിന്നും…
Read More