konnivartha.com : മലക്കപ്പാറയുടെ വശ്യ ഭംഗി ആസ്വദിക്കാന്‍ കെ എസ് ആര്‍ ടി സി കോന്നി ഡിപ്പോയില്‍ നിന്നും ഷോളയാര്‍ വഴി മലക്കപ്പാറയിലേക്ക് ഏക ദിന വിനോദ യാത്ര തുടങ്ങുന്നു . ജൂലൈ 31 ഞായറാഴ്ച രാവിലെ 4 മണിയ്ക്ക് ഏക ദിന വിനോദ യാത്ര കോന്നി ഡിപ്പോയില്‍ നിന്നും പുറപ്പെടും കോന്നിയില്‍ നിന്നും ആതിരപ്പള്ളി , ചാര്‍പ്പ , വാഴച്ചാല്‍ ,പെരിങ്ങല്‍കുത്ത് റിസര്‍വോയര്‍ ,ഷോളയാര്‍ ചെക്ക് ഡാം , ഷോളയാര്‍ റിസര്‍വോയര്‍ വഴി മലക്കപ്പാറയിലേക്ക് ആണ് ഏക ദിന വിനോദ യാത്ര നടത്തുന്നത് എന്ന് കെ എസ് ആര്‍ ടി സി കോന്നി ഡിപ്പോ അധികൃതര്‍ അറിയിച്ചു . 870 രൂപയാണ് ടിക്കറ്റ് നിരക്ക് .ബുക്ക് ചെയ്യുവാന്‍ 7012430614,9447044276 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം
Read Moreടാഗ്: Ksrtc konni
കോന്നി മെഡിക്കൽ കോളേജിലേക്ക് ഉള്ള ബസ്സുകൾ വട്ടമൺ നെടുമ്പാറ റോഡ് വഴി വരണം :പ്രദേശ വാസികൾ.
Konnivartha. Com :കോന്നി മെഡിക്കൽ കോളേജിലേക്ക് വരുന്ന മുഴുവൻ ബസ്സുകളും തിരികെ നെടുമ്പാറ വട്ടമണ്ണ് റോഡ് വഴി പോകണം എന്ന് പ്രദേശ വാസികൾ ആവശ്യപ്പെട്ടു. മുൻപ് ഈ വഴി ബസ്സ് സർവീസ് ഉണ്ടായിരുന്നു. മെഡിക്കൽ കോളേജിലേക്ക് പുതിയ വഴി വന്നതോടെ വട്ടമണ്ണ് നെടുമ്പാറ റോഡിലൂടെ ബസ്സുകൾ സർവീസ് നിർത്തി. രണ്ടര കിലോമീറ്റർ ദൂരം ഉള്ള ഈ പാതയ്ക്ക് ഇരു ഭാഗത്തും ഏകദേശം 230 കുടുംബങ്ങൾ ഉണ്ട്. മെഡിക്കൽ കോളേജിൽ എത്തുന്ന ബസ്സുകൾ മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ പിറകിലൂടെ നെടുമ്പാറ വട്ടമണ്ണ് റോഡിലൂടെ തിരികെ പോയാൽ അത് പ്രദേശ വാസികൾക്ക് പ്രയോജനം ആണ്. യാത്രാ ക്ലേശത്തിന് പരിഹാരമാക്കുകയും ചെയ്യും. നെടുമ്പാറ വട്ടമണ്ണ് റോഡിലൂടെ ബസ്സ് എത്തണം എന്ന് ആവശ്യപ്പെട്ട് പ്രദേശ വാസികൾ ഗതാഗത വകുപ്പ് മന്ത്രി, കോന്നി എം എൽ എ,കോന്നി കെ…
Read Moreകോന്നിയിൽ കെ എസ് ആർ ടി സി ഇന്ന് രാവിലെ 5 സർവീസ് നടത്തി
Konnivartha. Com :തൊഴിലാളി സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു എങ്കിലും ഹൈക്കോടതിയുടെ ഇടപെടൽ മൂലം സമരം ചെയ്യുന്ന സർക്കാർ ജീവനക്കാർക്ക് എതിരെ ഡയസ്നോൺ പ്രഖ്യാപിച്ചു സർക്കാർ ഉത്തരവ് ഇറക്കി. ഇതിനെ തുടർന്ന് കെ എസ് ആർ ടി സിയടക്കം നിലവിൽ ഹാജരായ ജീവനക്കാരെ ഉപയോഗിച്ച് വിവിധ കേന്ദ്രത്തിലേക്ക് ബസ്സ് സർവീസ് ആരംഭിച്ചു. കോന്നി കെ എസ് ആർ ടി സി സ്റ്റാൻഡിൽ നിന്നും ഇന്ന് രാവിലെ 5 സർവീസ് നടത്തി. മൊത്തം 9 സർവീസ് ബസുകൾ ആണ് ഉള്ളത്. ഒരു ഫാസ്റ്റ്,4 ഓർഡിനറി സർവീസ് കോന്നിയിൽ നടത്തി. 04:30 അമൃത ഹോസ്പിറ്റൽ,06:00 കൊക്കാത്തോട് കോട്ടാംപാറ,06:50 മാങ്കോട് പത്തനാപുരം,07:00 മെഡിക്കൽ കോളേജ്07:30 കുളത്തുമൺ സർവീസുകൾ നടത്തി എന്ന് സ്റ്റേഷൻ മാസ്റ്റർ ഗോപാലകൃഷ്ണൻ നായർ “കോന്നി വാർത്തയെ “അറിയിച്ചു.
Read More