കോന്നി മെഡിക്കൽ കോളേജിലേക്ക് പുതിയ ഓർഡിനറി ബസ് സർവീസ് അനുവദിച്ചു

  konnivartha.com: കോന്നിയിൽ നിന്നും കോന്നി മെഡിക്കൽ കോളേജ് റൂട്ടിലേക്ക് സർക്കാർ പുതിയതായി നിരത്തിലിറക്കിയ ഓർഡിനറി ബസ് സർവീസ് അനുവദിച്ചു.അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ ഫ്ലാഗ് ഓഫ്‌ ചെയ്തു. കോന്നി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്അനി സാബു തോമസ് അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത്‌ അംഗം കെ ജി ഉദയ കുമാർ, കെഎസ്ആർടിസി കോന്നി സ്റ്റേഷൻ മാസ്റ്റർ അജിത്ത്, ശ്യം ലാൽ തുടങ്ങിയവർ സംസാരിച്ചു. രാവിലെ 08.40 ന് പത്തനംതിട്ട നിന്നും പ്രമാടം , പൂങ്കാവ്, ളാക്കൂർ , ചേരിമുക്ക് , കോന്നി വഴി മെഡിക്കൽ കോളേജിലേക്കാണ് സർവീസ്.വൈകിട്ട് 5.10 ന് കോന്നി , കൂടൽ വഴി പത്തനാപുരത്തിനും സർവീസ് നടത്തും.

Read More

തിരുവനന്തപുരം-കോന്നി കെ എസ് ആര്‍ ടി സി ബസ്സ്‌ അനുവദിച്ചു

  konnivartha.com: തിരുവനന്തപുരം-കോന്നി കെ എസ് ആര്‍ ടി സി ബസ്സ്‌ അനുവദിച്ചു . കോന്നി ഡിപ്പോയ്ക്ക് ആണ് പുതിയ ബസ്സും റൂട്ടും അനുവദിച്ചത്.AT 527 നമ്പര്‍ ഓർഡിനറി ബസ്സ്‌  ആണ്കോന്നി ഡിപ്പോയ്ക്ക്  അനുവദിച്ചത് .  തിരുവനന്തപുരം-കോന്നി ബസ്സ്‌ നാളെ മുതല്‍ സര്‍വീസ് നടത്തും  .കോന്നി പുതിയ കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നിന്നും ഫ്ലാഗ് ഓഫ് ചെയ്യും. രാവിലെ 10.30 ന്  സര്‍വീസ് ആരംഭിക്കും . കെ എസ് ആര്‍ ടി സി പുതിയതായി പുറത്തിറക്കിയ ഓർഡിനറി ബസ് EICHER കോന്നിയ്ക്ക് ഒപ്പം  നിരവധി ഡിപ്പോകൾക്കും അനുവദിച്ചു AT 527 കോന്നി AT 519 കൊട്ടാരക്കര AT 520 പത്തനാപുരം AT 521 പത്തനാപുരം AT 522 പത്തനാപുരം AT 528 പത്തനാപുരം AT 523 കട്ടപ്പന AT 524 വെള്ളറട AT…

Read More

കെഎസ്ആര്‍ടിസി നാലമ്പല ദര്‍ശനം ഇന്ന് (ജൂലൈ 17, വ്യാഴം) മുതല്‍

  നാലമ്പല തീര്‍ത്ഥാടന യാത്രയ്ക്ക് പ്രത്യേക പാക്കേജുമായി കെഎസ്ആര്‍ടിസി ജില്ലാ ബജറ്റ് ടൂറിസം സെല്‍. konnivartha.com: പത്തനംതിട്ട, അടൂര്‍, തിരുവല്ല, പന്തളം, റാന്നി, കോന്നി, മല്ലപ്പള്ളി ഡിപ്പോകളില്‍ നിന്ന് ജൂലൈ 17 (ഇന്ന്) മുതല്‍ ഓഗസ്റ്റ് 16 വരെയാണ് യാത്ര. കര്‍ക്കിടക മാസത്തില്‍ ശ്രീരാമ-ലക്ഷ്മണ-ഭരത-ശത്രുഘ്‌ന ക്ഷേത്രങ്ങളില്‍ ഒരേ ദിവസം ദര്‍ശനം നടത്തും. തൃശൂര്‍ ജില്ലയിലെ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, കൂടല്‍മാണിക്യം ശ്രീ ഭരതസ്വാമി ക്ഷേത്രം, മൂഴിക്കുളം ശ്രീ ലക്ഷ്മണസ്വാമി ക്ഷേത്രം, പായമേല്‍ ശ്രീ ശത്രുഘ്‌ന സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലേക്കും കോട്ടയം ജില്ലയിലെ രാമപുരം, കൂടപ്പുലം, അമനകര, മേതിരി ക്ഷേത്രങ്ങളിലേക്കാണ് യാത്ര. സീറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഫോണ്‍: പത്തനംതിട്ട 9495752710, 9995332599 തിരുവല്ല 9744348037, 9745322009 അടൂര്‍ 9846752870, 7012720873 പന്തളം 9562730318, 9497329844 റാന്നി 9446670952 കോന്നി 9846460020 മല്ലപ്പള്ളി 9744293473 ജില്ലാ കോര്‍ഡിനേറ്റര്‍ 9744348037.

Read More

യാത്രയ്ക്ക് ഇനി ബുദ്ധിമുട്ടില്ല :വിപുലമായ തയ്യാറെടുപ്പുമായി കെഎസ്ആര്‍ടിസി

  കുറഞ്ഞത് 40 പേരുണ്ടെങ്കിൽ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് ബസ് ശബരിമല മണ്ഡലമഹോത്സവുമായി ബന്ധപ്പെട്ട് പമ്പ ബസ് സ്റ്റേഷനിൽ നിന്ന് വിപുലമായ തയ്യാറെടുപ്പുകളാണ് കെഎസ്ആര്‍ടിസി നടത്തുന്നത്. ദീർഘദൂര സർവീസ് , നിലയ്ക്കൽ ചെയിൻ സർവീസ് എന്നിവയ്ക്കായി 200 ബസുകളാണ് ആദ്യഘട്ടത്തിൽ പമ്പ ബസ് സ്റ്റേഷനിലേക്ക് മാത്രം അനുവദിച്ചിരിക്കുന്നത്. ഇതിന് പുറമെയാണ് മറ്റ് ഡിപ്പോകളിൽ നിന്നുള്ള ഓപ്പറേഷനുകൾ. പമ്പയില്‍ നിന്ന് നിലയ്ക്കലിലേക്കുള്ള ചെയിന്‍ സര്‍വീസുകള്‍ ത്രിവേണി ജങ്ഷനില്‍ നിന്നാണ് ആരംഭിക്കുക. ദീര്‍ഘദൂര ബസുകള്‍ പമ്പ ബസ് സ്റ്റേഷനില്‍ നിന്നും ഓപ്പറേറ്റ് ചെയ്യുന്നു. ചെങ്ങന്നൂര്‍, തിരുവനന്തപുരം, എറണാകുളം, കുമളി, കോട്ടയം,എരുമേലി ,പത്തനംതിട്ട , കമ്പം, തേനി, പഴനി, തെങ്കാശി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദീര്‍ഘദൂര സര്‍വീസുകളുണ്ട് . കുറഞ്ഞത് 40 പേരുണ്ടെങ്കിൽ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് പ്രത്യേക ചാര്‍ട്ടേഡ് ബസ് സർവീസും ലഭ്യമാണ്. ത്രിവേണിയിൽ നിന്ന് തീർത്ഥാടകരെ പമ്പ ബസ് സ്റ്റേഷനിൽ എത്തിക്കുന്നതിന് മൂന്ന്…

Read More

കെ എസ് ആര്‍ ടി സി കാളവണ്ടി യുഗത്തിലേക്കോ : പെൻഷൻ തുക സഹകരണ സൊസൈറ്റി വഴി

    കഴിഞ്ഞ കുറേ വർഷങ്ങളായി സഹകരണ ബാങ്കുകളെ നിലനിർത്തുവാനായി സർക്കാർ സ്വീകരിച്ചിരിക്കുന്ന ഒരു വികലമായ നയത്തിനാണ് സാക്ഷ്യം വഹിക്കാനായത്. മുൻപ് പെൻഷനേഴ്സിന് അക്കൗണ്ട് ഉള്ള ദേശസാൽകൃത ബാങ്കുകളിൽ നിക്ഷേപിച്ചിരുന്ന പെൻഷൻ തുക ഇപ്പോൾ സഹകരണ സൊസൈറ്റി വഴിയാണ് കെഎസ്ആർടിസി വിതരണം ചെയ്യുന്നത്. ഇതിനാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നതോ വയോധികരായ പെൻഷനേഴ്സും. ഈ ഡിജിറ്റൽ യുഗത്തിൽ Atm, ഓൺലൈൻ ഇടപാടുകൾ നടത്തുവാൻ ആകാത്ത സഹകരണ സൊസൈറ്റി വഴിയാണത്രേ കെഎസ്ആർടിസിയുടെ പെൻഷൻ വിതരണം മുഴുവനും നടന്നുകൊണ്ടിരിക്കുന്നത്. ഇതിലെ ഏറ്റവും വലിയ അപാകത എന്തെന്നുവെച്ചാൽ പെൻഷൻ വന്നു എന്നുള്ളത് പത്രം വായിച്ച് അറിയേണ്ട അവസ്ഥയാണ്. അവരുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ആകുന്ന തുകയുടെ മെസ്സേജുകൾ ലഭ്യമാകുന്ന ഓപ്ഷൻ പോലും ബാങ്കുകളിൽ ഇല്ലത്രെ. കാഴ്ച പരിമിതി ഉള്ളവർ ആരെങ്കിലും പറഞ്ഞു കേട്ട് അറിഞ്ഞാൽ അറിഞ്ഞു എന്നതാണ് നിലവിലെ സ്ഥിതി..പെൻഷൻ തുകയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന…

Read More

കോന്നി,പത്തനാപുരം, പുനലൂർ ഭാഗങ്ങളിലേക്ക് കൂടുതല്‍ കെ എസ് ആര്‍ ടി സി ബസ്സുകള്‍ അനുവദിക്കുന്നത് പരിഗണിക്കും

  konnivartha.com: പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കോന്നി ഗവ.മെഡിക്കൽ കോളേജിലേക്കും പത്തനാപുരം, പുനലൂർ ഭാഗങ്ങളിലേക്കും കൂടുതൽ കെ.എസ്.ആർ.ടി.സി ബസുകൾ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. നിയമസഭയിൽ അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. മെഡിക്കൽ കോളേജ് പ്രവർത്തനം തുടങ്ങിയതോടെ ജില്ലയ്ക്ക് അകത്തുനിന്നും പുറത്ത് നിന്നും ആയിരക്കണക്കിന് ആളുകൾ ദിവസേന കോന്നിയിൽ വന്നുപോകുന്നുണ്ട്. ഇവർക്ക് സൗകര്യപ്രദമായ രീതിയിൽ വിവിധ ഡിപ്പോകളിൽ നിന്നും റൂട്ടുകൾ പുന:ക്രമീകരിക്കുമെന്നും കെ.എസ്.ആർ.ടി.സിയും പ്രൈവറ്റ് ബസുകളും തമ്മിലുള്ള മത്സര ഓട്ടം ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കിഴക്കൻ മലയോര  മേഖല  നേരിട്ടുകൊണ്ടിരുന്ന  പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്  യാത്രാ സൗകര്യങ്ങളുടെ  അപര്യാപ്തത.  ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നും പുനലൂർ- മൂവാറ്റുപുഴ  സംസ്ഥാന  പാതയെയും  മെഡിക്കൽ കോളേജിനെയും കോർത്തിണക്കി പുതിയ സർവ്വീസുകൾ തുടങ്ങുന്നതോടെ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് എം.എൽ.എ പറഞ്ഞു. കോന്നി കെ.എസ്.ആർ.ടി.സി  ഡിപ്പോ നിർമ്മാണം അവസാന ഘട്ടത്തിലാണ്. ശേഷിക്കുന്ന  ഭാഗത്തെ  പണികൾ  നടത്തുന്നതിന്  എം.എൽ.എയുടെ ഫണ്ടിൽ നിന്ന് 1.16…

Read More

കെ. എസ്. ആര്‍. ടി. സി: ഉല്ലാസയാത്രയ്ക്ക് ബുക്കിംഗ് തുടങ്ങി: കൊല്ലം-വാഗമണ്‍- മൂന്നാര്‍

    KONNI VARTHA.COM : കെ. എസ്. ആര്‍. ടി. സി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായ ഉല്ലാസ യാത്രയുടെ ബുക്കിംഗ് കൊല്ലം ഡിപ്പോയില്‍ തുടങ്ങി. 1150 രൂപയാണ് നല്‍കേണ്ടത്.   ഏപ്രില്‍ ഒമ്പതിനാണ് യാത്ര. രാവിലെ 05.15 നു തുടങ്ങുന്ന യാത്ര കൊട്ടാരക്കര, അടൂര്‍, പത്തനംതിട്ട, റാന്നി, എരുമേലി, മുണ്ടക്കയം (പ്രഭാതഭക്ഷണം) എലപ്പാറ, വഴി വാഗമണ്ണില്‍. അഡ്വെഞ്ചര്‍ പാര്‍ക്ക്, പൈന്‍ വാലി, (ഉച്ചയൂണ്) മൊട്ടക്കുന്ന് എന്നിവടങ്ങള്‍ സന്ദര്‍ശിച്ച ശേഷം കട്ടപ്പന വഴി ഇടുക്കി ഡാം, ചെറുതോണി ഡാം എന്നിവ കണ്ടു കല്ലാര്‍കുട്ടി വ്യൂ പോയിന്റ്, വെള്ളതൂവല്‍, ആനച്ചാല്‍(രാത്രിഭക്ഷണം) വഴി ആദ്യ ദിനം മൂന്നാറില്‍ താമസം. അടുത്ത ദിവസം രാവിലെ 8.30 നു മൂന്നാറില്‍ നിന്നും ആരംഭിക്കുന്ന യാത്ര ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, മാട്ടുപ്പെട്ടിഡാം, എക്കോ പോയിന്റ്, കുണ്ടള ഡാം, ടോപ് സ്റ്റേഷന്‍, ഫ്‌ളവര്‍ ഗാര്‍ഡന്‍ എന്നിവ സന്ദര്‍ശിച്ച്…

Read More