കെ.എസ്.ആർ.ടി.സി. യുടെ ബസ് നിരയിൽ പുതുചരിത്രം കുറിച്ചുകൊണ്ട്, വോൾവോ 9600 എസ്എൽഎക്സ് സീരീസിലെ പുതിയ ബസ് ഇന്ന് തിരുവനന്തപുരത്ത് പരീക്ഷണയാത്ര നടത്തി. ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാറാണ് വളയം പിടിച്ചത്. വോൾവോ പുതിയതായി നിർമ്മിച്ച ഈ മോഡൽ, ഒരു ട്രാൻസ്പോർട്ട് കോർപ്പറേഷൻ എന്ന നിലയിൽ ഇന്ത്യയിൽ ആദ്യമായി ബുക്ക് ചെയ്ത് ഡെലിവറി ലഭിച്ചത് കെ.എസ്.ആർ.ടി.സിക്കാണ് എന്നത് അഭിമാനകരമാണെന്ന് മന്ത്രി കെ. ബി. ഗണേഷ് കുമാർ പറഞ്ഞു. സ്വകാര്യ വ്യക്തികൾ ഈ വണ്ടി വാങ്ങിയിട്ടുണ്ടാകാമെങ്കിലും, ഒരു ട്രാൻസ്പോർട്ട് കോർപ്പറേഷൻ ആദ്യമായി ബുക്ക് ചെയ്യുന്നതും ഡെലിവറി എടുക്കുന്നതും കെ.എസ്.ആർ.ടി.സി.യാണെന്നത് ശ്രദ്ധേയമാണ്. 2002-ൽ ആദ്യമായി വോൾവോ ഇന്ത്യയിൽ വന്നപ്പോഴും ആദ്യത്തെ രണ്ട് ബസുകൾ വാങ്ങിയത് കെ.എസ്.ആർ.ടി.സി. ആയിരുന്നു എന്ന ചരിത്രവും മന്ത്രി ഓർമ്മിപ്പിച്ചു.ഇന്ന് ഇന്ത്യയിൽ കിട്ടാവുന്നതിൽ ഏറ്റവുമധികം സൗകര്യങ്ങളുള്ള ഒരു വണ്ടിയാണ് കെ.എസ്.ആർ.ടി.സി. വാങ്ങിയിരിക്കുന്നതെന്നും, വണ്ടിയുടെ…
Read Moreടാഗ്: ksrtc kerala
ശബരിമല മകരവിളക്ക്: പ്രത്യേക പാക്കേജുമായി കെ എസ് ആര് ടി സി
konnivartha.com; മണ്ഡല മകരവിളക്ക് കാലത്ത് ശബരിമല തീര്ത്ഥാടകര്ക്കായി പ്രത്യേക പാക്കേജുകള് ഒരുക്കി കെ എസ് ആര് ടി സി ബജറ്റ് ടൂറിസം സെല്. പ്രധാന ക്ഷേത്രങ്ങള് സന്ദര്ശിച്ചു പമ്പയില് എത്തി ശബരിമല ദര്ശന ശേഷം മടങ്ങി എത്തുന്ന തരത്തില് ആണ് ട്രിപ്പുകള് ക്രമീകരിച്ചിരിക്കുന്നത്. രാത്രി ഏഴിന് കൊല്ലത്ത് നിന്നും ആരംഭിച്ച് കൊട്ടാരക്കര ഗണപതി ക്ഷേത്രം, ഓമല്ലൂര്, നിലയ്ക്കല് ക്ഷേത്രങ്ങള് വഴി പമ്പയില് എത്തിച്ച് ശബരിമലയില് ദര്ശനം നടത്തി മടങ്ങി എത്തുന്ന യാത്രക്ക് 490 രൂപയാണ് ഈടാക്കുന്നത്. നവംബര് 16 , 22, 29 ദിവസങ്ങളിലാണ് യാത്ര. നവംബറില് ഉല്ലാസ യാത്രകളും മൂകാംബിക, ഗുരുവായൂര് തീര്ത്ഥാടന യാത്രകളും കെഎസ്ആര്ടിസി ഒരുക്കിയിട്ടുണ്ട്. നവംബര് ഒന്നിന് വാഗമണ്, റോസ്മല എന്നിവിടങ്ങളിലേക്ക് രണ്ടു യാത്രകള് നടത്തും. രാവിലെ അഞ്ചിന് ആരംഭിക്കുന്ന വാഗമണ് യാത്ര രാത്രി 10.30ന് മടങ്ങി എത്തും. ഉച്ചഭക്ഷണം ഉള്പ്പടെ…
Read Moreകോന്നി കെഎസ്ആർടിസി: പുതിയ ബസ്സിന്റെ ട്രിപ്പുകളും സമയവും ക്രമീകരിച്ചു
konnivartha.com: കോന്നി കെഎസ്ആർടിസി ഓപ്പറേറ്റിങ് സ്റ്റേഷനിലേക്ക് ബ്രാൻഡ് ന്യൂ 9 എം ഓർഡിനറി ബസ്. പുതിയ ബസ്സിന്റെ ട്രിപ്പുകളും സമയവും ക്രമീകരിച്ചു.കോന്നി- മെഡിക്കൽ കോളജ് – പത്തനംതിട്ട-പത്തനാപുരം റൂട്ടിൽ രാവിലെ 7.15ന് ആരംഭിച്ച് രാത്രി 7.10ന് അവസാനിക്കുന്ന വിധത്തിൽ 14 ട്രിപ്പാണ് നടത്തുക. കോന്നി സ്റ്റേഷനിൽ നിന്ന് രാവിലെ 7.15ന് പുറപ്പെടും. ആനകുത്തി വഴി മെഡിക്കൽ കോളജി ലെത്തും. അവിടെ നിന്ന് 7.45ന് ആനകുത്തി, കോന്നി, കുമ്പഴ വഴി പത്തനംതിട്ടയ്ക്കു പോകും. 8.40ന് പത്തനംതിട്ടയിൽ നിന്നു പുറപ്പെട്ട് പ്രമാടം, പൂങ്കാവ്, ളാക്കൂർ, കോന്നി വഴി മെഡിക്കൽ കോളജ്. തിരികെ 9.50ന് കോന്നി വഴി പത്തനംതിട്ടയിലേക്ക്. 11ന് ഇതേ റൂട്ടിലൂടെ തിരിച്ച് മെഡിക്കൽ കോളജിലെത്തും. 11.50ന് മെഡിക്കൽ കോളജിൽ നിന്നാരംഭിച്ച് ഇതേ റൂട്ടിലൂടെ പത്തനംതിട്ട യിലേക്കു പോകും. അവിടെ നിന്ന് 12.40ന് പുറപ്പെട്ട് മെഡിക്കൽ…
Read Moreകെഎസ്ആര്ടിസിയില് ജൂലൈ ഒന്ന് മുതല് മൊബൈല് നമ്പരുകളില് വിളിക്കാം
konnivartha.com: യാത്രക്കാരുടെ അന്വേഷണങ്ങള്ക്ക് കെഎസ്ആര്ടിസി സ്റ്റേഷന് മാസ്റ്ററുടെ ഓഫീസില് ഇനി മറുപടി മൊബൈലിലൂടെ. ലാന്ഡ് ഫോണുകള് നിര്ത്തലാക്കി ജൂലൈ ഒന്ന് മുതല് മൊബൈല് ഉപയോഗിക്കും. എല്ലാ സ്റ്റേഷന് മാസ്റ്റര് ഓഫീസുകളിലും ഔദ്യോഗിക സിം ഉള്പ്പെടെയുള്ള ഒരു മൊബൈല് ഫോണ് നല്കി. konnivartha.com: ജില്ലയിലെ കെഎസ്ആര്ടിസി ഡിപ്പോകളുമായി ബന്ധപ്പെടാനുള്ള നമ്പര്: കോന്നി – 91 9188933741, മല്ലപ്പള്ളി – 91 9188933742, പന്തളം- 91 9188933743, പത്തനംതിട്ട 91 9188933744, റാന്നി- 91 9188933745, തിരുവല്ല – 91 9188933746, അടൂര്- 91 9188526727
Read More“സ്മാര്ട്ടായി” പത്തനംതിട്ട ജില്ലയിലെ കെഎസ്ആര്ടിസി
konnivartha.com: പത്തനംതിട്ട ജില്ലയില് കെഎസ്ആര്ടിസി സ്മാര്ട്ട് കാര്ഡിന് വന് സ്വീകാര്യത. ആറു ഡിപ്പോകളിലും അനുവദിച്ച സ്മാര്ട്ട് കാര്ഡുകളില് 80 ശതമാനവും യാത്രക്കാര് സ്വന്തമാക്കി. തിരുവല്ലയിലും അടൂരും അനുവദിച്ച 1000 വീതം കാര്ഡുകളും വിറ്റു. പത്തനംതിട്ട-610, പന്തളം-550, റാന്നി-480, മല്ലപ്പള്ളി-680, കോന്നി-419 ഉം കാര്ഡുകള് ഒരാഴ്ചയ്ക്കുള്ളില് തീര്ന്നു. ഡിജിറ്റല് പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ടിക്കറ്റ് എളുപ്പത്തില് ലഭ്യമാക്കുകയാണ് ട്രാവല് കാര്ഡിലൂടെ കെഎസ്ആര്ടിസി. കെഎസ്ആര്ടിസിയുടെ എല്ലാത്തരം ബസുകളിലും യാത്ര ചെയ്യാനാകും. കണ്ടക്ടര്മാര്, അംഗീകൃത ഏജന്റുമാര് എന്നിവര് വഴിയും കെഎസ്ആര്ടിസി ഡിപ്പോയിലും കാര്ഡുകള് ലഭിക്കും. 50 രൂപയാണ് ചാര്ജ് ചെയ്യേണ്ട ഏറ്റവും കുറഞ്ഞ തുക. പരമാവധി 3000 രൂപ വരെ ചാര്ജ് ചെയ്യാം. 100 രൂപയാണ് കാര്ഡിന് ഈടാക്കുന്നത്. ഉടമസ്ഥന്റെ ബന്ധുക്കള്, സുഹൃത്തുക്കള് എന്നിവര്ക്കും കാര്ഡ് ഉപയോഗിക്കാം. ബസില് കയറുമ്പോള് കണ്ടക്ടറുടെ ടിക്കറ്റ് മെഷീനില് കാര്ഡ് സൈ്വപ്പ് ചെയ്താല് യാത്രാക്കൂലി ഓട്ടോമാറ്റിക്കായി…
Read Moreകെ എസ് ആർ ടി സി രണ്ട് ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസുകൾ ആരംഭിച്ചു
konnivartha.com: : മലയോര മേഖലയ്ക്ക് ആശ്വാസമായി കോന്നി കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും രണ്ട് ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ കൂടി ആരംഭിച്ചു.കരിമാൻതോട് കോന്നി തൃശൂർ ഫാസ്റ്റ് പാസഞ്ചറും, കരിമാന്തോട് കോന്നി പൂങ്കാവ് തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചറും ആണ് ഇന്നുമുതൽ സർവീസ് ആരംഭിക്കുന്നത്. കോവിഡ് മഹാമാരിക്ക് മുമ്പ് 2019 ൽ റോഡ് തകർന്നു കിടന്നതിനെ തുടർന്ന് സർവീസുകൾ നിർത്തലാക്കിയിരുന്നു.കോവിഡ് മഹാമാരിക്ക് ശേഷം തണ്ണിത്തോട് കരിമാൻതോട് റോഡ് ആധുനിക നിലവാരത്തിൽ നവീകരിച്ചെങ്കിലും സർവീസുകൾ പുനരാരംഭിച്ചിരുന്നില്ല. 2023 ഫെബ്രുവരിയിൽ അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ നിയമസഭയിൽ ഉന്നയിക്കുകയും 2023 മാർച്ച് മുതൽ കരിമാൻതോട് തൃശ്ശൂർ സർവീസ് പുനരാരംഭിക്കുകയും ചെയ്തിരുന്നു. സർവീസ് ആരംഭിച്ച എങ്കിലും ജീവനക്കാർക്ക് താമസിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യം ഗ്രാമപഞ്ചായത്ത് ഒരുക്കാത്തതിനെ തുടർന്ന് സർവീസ് നിന്നു പോവുകയായിരുന്നു. കഴിഞ്ഞമാസം എംഎൽഎ ഇക്കാര്യം വീണ്ടും നിയമസഭയിൽ സബ്മിഷൻ ആയി ഉന്നയിക്കുകയും…
Read Moreകരിമാൻതോട് തൃശൂർ,കരിമാൻ തോട് – തിരുവനന്തപുരം സര്വീസ് ഫ്ലാഗ് ഓഫ് ചെയ്തു
konnivartha.com: കെ എസ് ആർ ടി സി കോന്നി കരിമാൻതോട് തൃശൂർ (സ്റ്റേ )സർവീസും,കരിമാൻ തോട് – തിരുവനന്തപുരം (സ്റ്റേ ) സർവീസും കോന്നി പുതിയ ബസ് സ്റ്റേഷനിൽ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. കരിമാൻതോടു നിന്നും രാവിലെ 04:45 ഇന് പുറപ്പെടും. 05:25 ksrtc കോന്നി ഡിപ്പോയിൽ എത്തും, 06:00 മണിക്ക് പത്തനംതിട്ടകെ എസ് ആര് ടി സി ഡിപ്പോയിൽ എത്തി ചേരുകയും ചെയ്യും. അതിനോടൊപ്പം വൈറ്റില്ലയിൽ 09:40 നും , തൃശൂർ 11:55 എത്തിച്ചേരുകയും ചെയ്യുന്നതായിരിക്കും. റൂട്ട് വിവരങ്ങൾ താഴെ ചേർക്കുന്നു. konnivartha.com: കരിമാൻതോട് – തേക്കുതോട്- പ്ലാൻ്റേഷൻ- തണ്ണിത്തോട് മൂഴി- തണ്ണിത്തോട് – തണ്ണിത്തോട് മൂഴി- മുണ്ടോംമൂഴി- എലിമുള്ളും പ്ലാക്കൽ- ഞള്ളൂർ- അതുമ്പുംകുളം- ചെങ്ങറമുക്ക്- പയ്യനാമൺ- കോന്നി- ഇളകൊള്ളൂർ- പൂങ്കാവ്- തകിടിയത്ത് മുക്ക്-…
Read Moreഅടൂര് – ദേശകല്ലുംമൂട് കെ.എസ്.ആര്.ടി.സി ബസ് സര്വീസ് ഉദ്ഘാടനം ചെയ്തു
കോവിഡ് കാലത്ത് നിര്ത്തിവച്ച് അടൂര് -ദേശകല്ലുംമുട് കെ.എസ്.ആര്.ടി.സി ബസ് സര്വീസ് ഡെപ്യൂട്ടി സ്പീക്കര് ചിറ്റയം ഗോപകുമാര് ഫ്ളാഗ് ഓഫ് ചെയ്തു. ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ്കുമാറുമായി ഡെപ്യൂട്ടി സ്പീക്കര് സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബസ് സര്വീസ് ആരംഭിച്ചത്. ജനറല് കണ്ട്രോളിംഗ് ഇന്സ്പെക്ടര് രാജേഷ് കുമാര് പങ്കെടുത്തു.
Read Moreകരിമാൻതോട് – തൃശ്ശൂർ ഫാസ്റ്റ് പാസഞ്ചർ തിങ്കളാഴ്ച്ച മുതൽ സർവീസ് നടത്തും
Konnivartha. Com :മലയോര നിവാസികൾക്ക് ആശ്വാസം പകർന്ന് കരിമാൻതോട് – തൃശ്ശൂർ ഫാസ്റ്റ് പാസഞ്ചർ കെ.എസ്.ആർ.ടി.ബസ്സ് സർവ്വീസ് ആരംഭിക്കുമെന്നു അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. തിങ്കളാഴ്ച മുതൽ സർവ്വീസ് തുടങ്ങും.അഡ്വ കെ.യു.ജനീഷ് കുമാർ. എം.എൽ.എ. വിളിച്ചു ചേർത്ത കെ എസ് ആർ ടി സി അധികൃതരുടെ യോഗത്തിലാണ് തീരുമാനം.തിങ്കളാഴ്ച പുലർച്ചേ 4.30 ആരംഭിച്ച് പത്തനംതിട്ട, തിരുവല്ല ,ചങ്ങനാശ്ശേരി, ആലപ്പുഴ, ചേർത്തല, എറണാകുളം, ആലുവ, അങ്കമാലി, ചാലക്കുടി, തൃശ്ശൂരിൽ 11.40- ന് എത്തിച്ചേരും. തിരികെ തൃശൂരിൽ നിന്ന് 12.40. തിരിച്ച് .രാത്രി 9.30 ന് കരിമാൻതോട്ടിലെത്തി ചേരും. യോഗത്തിൽ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ, കെ എസ് ആർ ടി സി പത്തനംതിട്ട ഡി ടി ഒ തോമസ് മാത്യു, കെ എസ് ആർ…
Read Moreശബരിമല : കെ എസ് ആര് ടി സി അറിയിപ്പുകള്
കെ.എസ്.ആർ.ടി.സി. ആദ്യഘട്ടത്തിൽ 383 ബസ് ഓടിക്കും: നിലയ്ക്കൽ -പമ്പ ചെയിൻ സർവീസ് ഓരോ മിനിറ്റിലും ശബരിമല: അയ്യപ്പഭക്തർക്ക് യാത്രാതടസ്സമുണ്ടാകാത്ത രീതിയിൽ സർവീസ് ക്രമീകരിച്ച് കെ.എസ്.ആർ.ടി.സി. ആദ്യഘട്ടത്തിൽ 383 ബസും രണ്ടാം ഘട്ടത്തിൽ 550 ബസുകളും സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. നിലയ്ക്കൽ -പമ്പ ചെയിൻ സർവീസ് ഓരോ മിനിറ്റിലും ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. തിരക്കനുസരിച്ച് കൂടുതൽ ബസുകൾ ഓടിക്കും. 192 ബസുകളാണ് ചെയിൻ സർവീസിനായി നിലവിൽ പമ്പയിലെത്തിച്ചിട്ടുള്ളത്. ലോ ഫ്ലോർ എ.സി, ലോ ഫ്ലോർ നോൺ എ.സി. ബസുകൾ ഉൾപ്പെടെയാണിത്. ശനിയാഴ്ച ആയിരത്തിലധികം ട്രിപ്പുകൾ നിലയ്ക്കൽ – പമ്പ റൂട്ടിൽ സർവീസ് നടത്തി. വലിയ വാഹനങ്ങളിലെത്തുന്ന ഭക്തർ നിലയ്ക്കലിൽ പാർക്ക് ചെയ്തശേഷം കെ.എസ്.ആർ.ടി.സി. ബസ്സിൽ വേണം പമ്പയിലെത്താൻ. നിലയ്ക്കലിലെ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ നിന്ന് വിവിധ പാർക്കിങ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് രണ്ട് മിനി ബസുകൾ സർവീസ് നടത്തുന്നുണ്ട്. ദൂരെയുള്ള…
Read More