കരിമാൻതോട് – തൃശ്ശൂർ ഫാസ്റ്റ് പാസഞ്ചർ തിങ്കളാഴ്ച്ച മുതൽ സർവീസ് നടത്തും

Spread the love

Konnivartha. Com :മലയോര നിവാസികൾക്ക് ആശ്വാസം പകർന്ന് കരിമാൻതോട് – തൃശ്ശൂർ ഫാസ്റ്റ് പാസഞ്ചർ കെ.എസ്.ആർ.ടി.ബസ്സ് സർവ്വീസ് ആരംഭിക്കുമെന്നു അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.

തിങ്കളാഴ്ച മുതൽ സർവ്വീസ് തുടങ്ങും.അഡ്വ കെ.യു.ജനീഷ് കുമാർ. എം.എൽ.എ. വിളിച്ചു ചേർത്ത

കെ എസ് ആർ ടി സി അധികൃതരുടെ യോഗത്തിലാണ് തീരുമാനം.തിങ്കളാഴ്ച പുലർച്ചേ 4.30 ആരംഭിച്ച് പത്തനംതിട്ട, തിരുവല്ല ,ചങ്ങനാശ്ശേരി, ആലപ്പുഴ, ചേർത്തല, എറണാകുളം, ആലുവ, അങ്കമാലി, ചാലക്കുടി, തൃശ്ശൂരിൽ 11.40- ന് എത്തിച്ചേരും. തിരികെ തൃശൂരിൽ നിന്ന് 12.40. തിരിച്ച് .രാത്രി  9.30 ന് കരിമാൻതോട്ടിലെത്തി ചേരും.

 

യോഗത്തിൽ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ, കെ എസ് ആർ ടി സി പത്തനംതിട്ട ഡി ടി ഒ തോമസ് മാത്യു, കെ എസ് ആർ ടി സി കോന്നി, പത്തനംതിട്ട ഡിപ്പോ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related posts