കെ.എസ്.ആർ.ടി.സിയുടെ പുതിയ വോൾവോ 9600 എസ്എൽഎക്‌സ് ബസ് പരീക്ഷണയാത്ര നടത്തി

  കെ.എസ്.ആർ.ടി.സി. യുടെ ബസ് നിരയിൽ പുതുചരിത്രം കുറിച്ചുകൊണ്ട്, വോൾവോ 9600 എസ്എൽഎക്‌സ് സീരീസിലെ പുതിയ ബസ് ഇന്ന് തിരുവനന്തപുരത്ത് പരീക്ഷണയാത്ര നടത്തി. ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാറാണ് വളയം പിടിച്ചത്. വോൾവോ പുതിയതായി നിർമ്മിച്ച ഈ മോഡൽ, ഒരു ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ എന്ന നിലയിൽ ഇന്ത്യയിൽ ആദ്യമായി ബുക്ക് ചെയ്ത് ഡെലിവറി ലഭിച്ചത് കെ.എസ്.ആർ.ടി.സിക്കാണ് എന്നത് അഭിമാനകരമാണെന്ന് മന്ത്രി കെ. ബി. ഗണേഷ് കുമാർ പറഞ്ഞു. സ്വകാര്യ വ്യക്തികൾ ഈ വണ്ടി വാങ്ങിയിട്ടുണ്ടാകാമെങ്കിലും, ഒരു ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ആദ്യമായി ബുക്ക് ചെയ്യുന്നതും ഡെലിവറി എടുക്കുന്നതും കെ.എസ്.ആർ.ടി.സി.യാണെന്നത് ശ്രദ്ധേയമാണ്. 2002-ൽ ആദ്യമായി വോൾവോ ഇന്ത്യയിൽ വന്നപ്പോഴും ആദ്യത്തെ രണ്ട് ബസുകൾ വാങ്ങിയത് കെ.എസ്.ആർ.ടി.സി. ആയിരുന്നു എന്ന ചരിത്രവും മന്ത്രി ഓർമ്മിപ്പിച്ചു.ഇന്ന് ഇന്ത്യയിൽ കിട്ടാവുന്നതിൽ ഏറ്റവുമധികം സൗകര്യങ്ങളുള്ള ഒരു വണ്ടിയാണ് കെ.എസ്.ആർ.ടി.സി. വാങ്ങിയിരിക്കുന്നതെന്നും, വണ്ടിയുടെ…

Read More

ശബരിമല മകരവിളക്ക്: പ്രത്യേക പാക്കേജുമായി കെ എസ് ആര്‍ ടി സി

  konnivartha.com; മണ്ഡല മകരവിളക്ക് കാലത്ത് ശബരിമല തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക പാക്കേജുകള്‍ ഒരുക്കി കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം സെല്‍. പ്രധാന ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചു പമ്പയില്‍ എത്തി ശബരിമല ദര്‍ശന ശേഷം മടങ്ങി എത്തുന്ന തരത്തില്‍ ആണ് ട്രിപ്പുകള്‍ ക്രമീകരിച്ചിരിക്കുന്നത്. രാത്രി ഏഴിന് കൊല്ലത്ത് നിന്നും ആരംഭിച്ച് കൊട്ടാരക്കര ഗണപതി ക്ഷേത്രം, ഓമല്ലൂര്‍, നിലയ്ക്കല്‍ ക്ഷേത്രങ്ങള്‍ വഴി പമ്പയില്‍ എത്തിച്ച് ശബരിമലയില്‍ ദര്‍ശനം നടത്തി മടങ്ങി എത്തുന്ന യാത്രക്ക് 490 രൂപയാണ് ഈടാക്കുന്നത്. നവംബര്‍ 16 , 22, 29 ദിവസങ്ങളിലാണ് യാത്ര. നവംബറില്‍ ഉല്ലാസ യാത്രകളും മൂകാംബിക, ഗുരുവായൂര്‍ തീര്‍ത്ഥാടന യാത്രകളും കെഎസ്ആര്‍ടിസി ഒരുക്കിയിട്ടുണ്ട്. നവംബര്‍ ഒന്നിന് വാഗമണ്‍, റോസ്മല എന്നിവിടങ്ങളിലേക്ക് രണ്ടു യാത്രകള്‍ നടത്തും. രാവിലെ അഞ്ചിന് ആരംഭിക്കുന്ന വാഗമണ്‍ യാത്ര രാത്രി 10.30ന് മടങ്ങി എത്തും. ഉച്ചഭക്ഷണം ഉള്‍പ്പടെ…

Read More

കെഎസ്ആർടിസി ബസുകളിൽ ഇന്ന് മുതല്‍ പരിശോധന : സിഎംഡി സ്‌ക്വാഡ്

  ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ ബസ്സ്‌ തടഞ്ഞു നിര്‍ത്തി ഡ്രൈവറെ ശാസിച്ചതിനു പിന്നാലെ കെഎസ്ആർടിസി ബസുകളിൽ സ്‌പെഷ്യൽ ഡ്രൈവ് നടത്താൻ സിഎംഡിയുടെ തീരുമാനം. സിഎംഡി സ്‌ക്വാഡ് ഇന്ന് മുതൽ എല്ലാ ജില്ലകളിലും കെ എസ് ആര്‍ ടി സി ബസ്സുകളില്‍ പരിശോധന നടത്തും. കൊല്ലത്ത് ബസ് തടഞ്ഞ് പരിശോധന നടത്തിയ മന്ത്രി കെ.ബി ഗണേഷ് കുമാർ മുൻവശത്ത് കുപ്പി കൂട്ടിയിട്ടതിനെ വിമർശിച്ചിരുന്നു. ബസിന്റെ ഉൾവശത്തെ വൃത്തി, ബസ് കഴുകിയിട്ടുണ്ടോ, മുൻവശത്ത് കുപ്പി കൂട്ടിയിട്ടിട്ടുണ്ടോ എന്നിവയാണ് പരിശോധിക്കുന്നത് . ഓടിക്കൊണ്ട്‌ ഇരുന്ന കെ എസ് ആര്‍ ടി സി ബസ്സ്‌ പൊതു നിരത്തില്‍ തടഞ്ഞു നിര്‍ത്തി മന്ത്രി ഡ്രൈവറെ ശാസിച്ചത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചു . കൊല്ലം ആയൂരിൽ വെച്ചായിരുന്നു സംഭവം. ബസിൻ്റെ മുൻവശത്ത് പ്ലാസ്റ്റിക് മാലിന്യം കണ്ടതോടെ ഔദ്യോഗിക വാഹനത്തിൽ മന്ത്രി…

Read More

നെഹ്‌റു ട്രോഫി വള്ളംകളി കാണാൻ അവസരമൊരുക്കി ബഡ്ജറ്റ് ടൂറിസം സെൽ

  നെഹ്റു ട്രോഫി വളളംകളി കാണുവാൻ കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ വിവിധ ജില്ലകളിൽ നിന്നുള്ള വള്ളംകളി പ്രേമികൾക്ക് അവസരമൊരുക്കും. ഓളപ്പരപ്പിലെ ഒളിംമ്പിക്‌സ് ആയ നെഹ്റു ട്രോഫി വളളം കളിയുടെ ആവേശം അനുഭവിച്ചറിയാൻ കെ.എസ്.ആർ.ടി.സിയിൽ യാത്ര ചെയ്ത് ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന കായൽ ജലോത്സവത്തിൽ പങ്കെടുക്കാം. വളളംകളിയുടെ ടിക്കറ്റ് സഹിതമാണ് കെ.എസ്.ആർ.ടി.സിയിൽ യാത്ര ക്രമീകരിച്ചിരിക്കുന്നത്. വിവിധ ജില്ലകളിൽ നിന്നും ആവശ്യാനുസരണം ചാർട്ടേഡ് ബസ്സ് ഒരുക്കി നെഹ്റു ട്രോഫിയുടെ റോസ് കോർണർ, വിക്ടറി ലൈൻ എന്നീ കാറ്റഗറിയിലാണ് പ്രവേശനം. മറ്റു ജില്ലകളിൽ നിന്നും ആലപ്പുഴയിൽ നേരിട്ട് എത്തുന്നവർക്ക് നെഹ്റു ട്രോഫി വള്ളം കളി കാണുവാൻ പാസ്സ് എടുക്കുവാൻ പ്രത്യേക കൗണ്ടർ ആലപ്പുഴ ഡിപ്പോയിൽ പ്രവർത്തനം ആരംഭിക്കും. എല്ലാ തരം പാസ്സുകളും ഈ ടിക്കറ്റ് കൗണ്ടറിൽ നിന്നും ലഭ്യമാകും. 9846475874 എന്ന നമ്പറിലേക്ക് പേര്, ഏത് കാറ്റഗറിയിലുളള പാസ്, എത്ര…

Read More

പന്തളം കെഎസ്ആര്‍ടിസി ‘ഇ ഓഫീസ്’

  konnivartha.com: പന്തളം കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിന്റെ ‘ഇ ഓഫീസ് ‘ പ്രഖ്യാപനം നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു.എംഎല്‍എ ആസ്തി വികസന ഫണ്ട് വിനിയോഗിച്ചാണ് സമ്പൂര്‍ണ കമ്പ്യൂട്ടര്‍വല്‍ക്കരണം നടപ്പാക്കിയത്. കെ എസ് ആര്‍ ടി സി യിലെ ഓഫീസ് നടപടി ക്രമങ്ങള്‍ വളരെ വേഗത്തിലാക്കാനും പൊതുജനങ്ങള്‍ക്ക് സേവനം കൃത്യതയോടെയും സമയബന്ധിതമായും ലഭ്യമാകുന്നതിനും ഇ ഓഫീസ് സംവിധാനം സാധിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. അടൂര്‍ മണ്ഡലത്തിലെ രണ്ട് കെഎസ്ആര്‍ടിസി ഓഫീസുകളാണ് ഇ ഓഫീസ് ആക്കിയത്. പന്തളം നഗരസഭ കൗണ്‍സിലര്‍ രാധാ വിജയകുമാര്‍ അധ്യക്ഷയായി. കെ എസ് ആര്‍ ടി സി മാനേജിംഗ് ഡയറക്ടര്‍ പി എസ് പ്രമോദ് ശങ്കര്‍, എ ടി ഒ ബി അജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു

Read More

കെ എസ് ആര്‍ ടി സി : അന്വേഷണങ്ങൾക്ക് ഇന്ന് മുതല്‍ മൊബൈൽ നമ്പര്‍ ( 01/07/2025 )

    konnivartha.com: ജൂലൈ 1 മുതൽ കെ എസ് ആര്‍ ടി സി ബസ്‌ സ്റ്റേഷനുകളിലെ അന്വേഷണങ്ങൾക്ക് ലാൻഡ് ഫോൺ നമ്പർ ഒഴിവാക്കി പകരം മൊബൈൽ ഫോൺ നമ്പറുകൾ നിലവിൽ വന്നു സ്റ്റേഷനുകളും – മൊബൈൽ – ഫോൺനമ്പറും konnivartha.com: (മൊബൈൽ ഫോൺ നമ്പർ നിലവിൽ വന്ന സ്റ്റേഷനുകൾ) പാലക്കാട്‌ 9188933800 മലപ്പുറം 9188933803 പെരിന്തൽമണ്ണ 9188933806 പൊന്നാനി 9188933807 തിരൂർ 9188933808 തിരുവമ്പാടി 9188933812 തൊട്ടിൽപ്പാലം 9188933813 സുൽത്താൻബത്തേരി 9188933819 ബാംഗ്ലൂർ സാറ്റലൈറ്റ് 9188933820 മൈസൂർ 9188933821 കാസറഗോഡ് 9188933826 തിരുവനന്തപുരം 9188933717 തൃശൂർ 9188933797 ആലുവ 9188933776 ആറ്റിങ്ങൽ 9188933701 കന്യാകുമാരി 9188933711 ചെങ്ങന്നൂർ 9188933750 ചങ്ങനാശ്ശേരി 9188933757 ചേർത്തല 9188933751 എടത്വാ 9188933752 ഹരിപ്പാട് 9188933753 കായംകുളം 9188933754 ഗുരുവായൂർ 9188933792 ആര്യങ്കാവ്: 919188933727 അടൂർ: 9188933740 ആലപ്പുഴ 9188933748 കൊട്ടാരക്കര…

Read More

കരിമാന്‍ത്തോട്ടിലേക്ക് കെ എസ് ആര്‍ ടി സി ബസ്സ്‌ വേണം : ജനം ഇതാ സ്ഥലം ഒരുക്കി

  konnivartha.com: കോന്നി കരിമാന്‍ത്തോട്ടിലേക്ക് കെ എസ് ആര്‍ ടി സി ബസ്സ്‌ എത്തിക്കാന്‍ എന്ത് ത്യാഗവും ചെയ്യാന്‍ നാട് ഉണര്‍ന്നു . കെ എസ് ആര്‍ ടി സി ബസ്സ്‌ ജീവനക്കാര്‍ക്ക് താമസിക്കാന്‍ മികച്ച നിലയില്‍ സ്ഥലം നാട്ടുകാര്‍ കണ്ടെത്തുകയും വിവരം തണ്ണിത്തോട് പഞ്ചായത്തിനെ അറിയിക്കുകയും ചെയ്തു . കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് താമസിക്കാന്‍ സ്ഥലം ഒരുക്കി നല്‍കിയാല്‍ കരിമാന്‍ത്തോട്ടിലേക്ക് ഉള്ള കെ എസ് ആര്‍ ടി സി ബസ്സ്‌ പുനരാരംഭിക്കാന്‍ നടപടി എടുക്കും എന്ന് ഇന്നലെ ഗതാഗത വകുപ്പ് മന്ത്രി നിയമസഭയില്‍ പറഞ്ഞു . കോന്നി എം എല്‍ എയുടെ സബ് മിഷന് ആണ് മന്ത്രി മറുപടി പറഞ്ഞത് . മുന്‍പ് നല്ല നിലയില്‍ ഓടിക്കൊണ്ട്‌ ഇരുന്ന കെ എസ് ആര്‍ ടി സി ബസ്സ്‌ നിലച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു…

Read More

മകരവിളക്കുത്സവം: വിപുലമായ ഒരുക്കങ്ങളോടെ കെ.എസ്.ആർ.ടി.സി

  മകരവിളക്കുത്‌സവത്തിനായി കെ.എസ്.ആർ.ടി.സി 800 ബസുകൾ ക്രമീകരിച്ചു. ഇവയിൽ 450 ബസുകൾ ചെയിൻ സർവീസിനായും 350 ബസുകൾ ദീർഘദൂര സർവീസിനായും ഉപയോഗിക്കും. ഇവ നിലക്കൽ പമ്പ എന്നീ സ്റ്റേഷനുകളിൽ എത്തുമെന്ന് കെ.എസ്.ആർ.ടി.സി പമ്പ സ്‌പെഷ്യൽ ഓഫീസർ ഷാജു ലോറൻസ് അറിയിച്ചു. അയ്യപ്പഭക്തരുടെ വരവ് കൂടുതലാണെങ്കിൽ പത്തനംതിട്ട, എരുമേലി സ്റ്റേഷനുകളിൽ നിന്ന് എത്തിക്കും. മകരവിളക്ക് മഹോത്സവം അവസാനിച്ച് നട അടക്കുന്നത് വരെ അയ്യപ്പന്മാരുടെ വരവനുസരിച്ച് ചെയിൻ സർവീസുകൾ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 7 വരെ 5150442 യാത്രകളാണ് കെ.എസ്.ആർ.ടി.സി, കെ.യു.ആർ.ടി.സി ബസുകൾ മുഖേന വിവിധ റൂട്ടുകളിൽ നിന്ന് ശബരിമലയിലേക്ക് നടന്നിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതൽ സർവ്വീസുകൾ ദീർഘദൂര സർവീസുകൾ നിലക്കലിൽ നിന്ന് ഓപ്പറേറ്റ് ചെയ്യും. നിലക്കൽ ബേസ് സ്റ്റേഷനിൽ എത്തുന്നവരുടെ ആവശ്യമനുസരിച്ചാകും ഇത്. മകരജ്യോതി ദർശനം നടക്കുന്ന ജനുവരി 14ന് അട്ടത്തോട് എത്തുന്ന അയ്യപ്പഭക്തരെ നിലക്കൽ…

Read More

കോന്നി കെഎസ്ആർടിസി ബസ് സ്റ്റേഷൻ യാർഡ് ടാറിങ് പുരോഗമിക്കുന്നു

  konnivartha.com: കോന്നി കെ എസ് ആർ ടി സി ബസ് സ്റ്റേഷൻ നിർമ്മാണ പൂർത്തീകരണത്തിന് എംഎൽഎ ഫണ്ടിൽ നിന്നും 1.16 കോടി അനുവദിച്ചിരുന്നു. ബസ് സ്റ്റേഷനിൽ നിലവിൽ യാർഡ് നിർമ്മിച്ചതിന്റെ ശേഷിച്ച ഭാഗം ടാർ ചെയ്യുന്നതിനും ഡ്രയിനെജ് നിർമ്മിക്കുന്നതിനും ആയി 76.90 ലക്ഷം രൂപയാണ് അനുവദിച്ചത്. നിലവിൽ ഒരാഴ്ചയ്ക്കുള്ളിൽ ടാറിങ് പ്രവർത്തികൾ പൂർത്തീകരിക്കും. യാത്രക്കാർക്ക് ആയി അമിനിറ്റി സെന്റർ, പോലീസ് എയ്ഡ് പോസ്റ്റ്, ശുചിമുറികൾ എന്നിവ നിർമ്മിക്കുന്നതിനായി 39. 86ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.യാർഡ് നിർമ്മാണം പൊതുമരാമത്ത് നിരത്ത് വിഭാഗവും, അമിനിറ്റി സെന്റർ നിർമ്മാണം എൽ എസ് ജി ഡി യുമാണ് നിർവഹണം നടത്തുന്നത്.അമിനിറ്റി സെന്റർ നിർമ്മാണത്തിന്റെ ഭാഗമായി പൈലിങ്ങ് നടത്തുന്നതിനുള്ള യന്ത്രങ്ങൾ എത്തിച്ചിട്ടുണ്ട്. ബസ്റ്റാൻഡിലെ നിലവിലുള്ള യാർട് നിർമ്മാണത്തിന് HLL നിർവഹണ ഏജൻസിയായി ഒന്നരക്കോടി രൂപ അനുവദിച്ച് നിർമ്മാണ പ്രവർത്തി പൂർത്തീകരിച്ചിരുന്നു. കെട്ടിട നിർമ്മാണ പൂർത്തീകരണത്തിനും…

Read More

പത്തനാപുരം – മാനന്തവാടി:ഓണം സ്പെഷ്യൽ സൂപ്പർ ഫാസ്റ്റ് സർവീസ്

പത്തനാപുരം – മാനന്തവാടി:ഓണം സ്പെഷ്യൽ സൂപ്പർ ഫാസ്റ്റ് സർവീസ്( 12/09/2024 ) konnivartha.com: ഓണത്തിന്‍റെ തിരക്ക് പ്രമാണിച്ച് പത്തനാപുരത്ത് നിന്നും കെ എസ് ആര്‍ ടി സി അധിക സർവീസ് നടത്തും . പത്തനാപുരം – മാനന്തവാടി സൂപ്പർ ഫാസ്റ്റ് (12/09/2024) ആണ് സര്‍വീസ് നടത്തുന്നത് . വഴി : കോന്നി, പത്തനംതിട്ട, കോഴഞ്ചേരി, തിരുവല്ല, കോട്ടയം, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, ചാലക്കുടി, തൃശ്ശൂർ, എടപ്പാൾ, കോട്ടക്കൽ, കോഴിക്കോട്, കല്പറ്റ, പടിഞ്ഞാറത്തറ,മാനന്തവാടി 5:10 PM പത്തനാപുരം 5:30 PM കോന്നി 5:50 PM പത്തനംതിട്ട 6:00 PM പത്തനംതിട്ട 6:20 PM കോഴഞ്ചേരി 6:40 PM തിരുവല്ല 7:00 PM ചങ്ങനാശ്ശേരി 7:30 PM കോട്ടയം 7:45 PM കോട്ടയം 8:20 PM ഏറ്റുമാനൂർ 9:10 PM മുവാറ്റുപുഴ 9:40 PM പെരുമ്പാവൂർ 10:00 PM അങ്കമാലി…

Read More